|    Sep 19 Wed, 2018 6:09 pm
FLASH NEWS
Home   >  Kerala   >  

ഡോക്ടറെ താഴെയിറക്കി പരിശോധന; ഹെലികോപ്ടറില്‍ രക്ഷിച്ച പെണ്‍കുട്ടിക്കു സുഖപ്രസവം

Published : 17th August 2018 | Posted By: afsal ph


കൊച്ചി: വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ കുടുങ്ങിയ ഗര്‍ഭിണിയെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. ഹെലികോപ്റ്ററില്‍ എത്തിയ ഡോക്ടര്‍ അടക്കമുള്ള സംഘം രക്ഷപ്പെടുത്തിയ യുവതിക്ക് സുഖപ്രസവം. ആലുവയില്‍ നാവികസേനയുടെ ഓപ്പറേഷന്‍ മദദിന്റെ ഭാഗമായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. ഡോക്ടറെ താഴേക്കിറക്കിയ ശേഷം യുവതിയെ പരിശോധിച്ച് പൂര്‍ണ സുരക്ഷിതത്വം ഉറപ്പ് വരുത്തിയാണ് ഹെലികോപ്റ്ററിലേക്കു കയറ്റിയത്. യുവതിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടായതിനെത്തുടര്‍ന്നാണു ഡോക്ടറെ എത്തിച്ചത്. എന്നാല്‍ തികഞ്ഞ മനഃസംയമനത്തോടെ സജിത ജെബീല്‍ എന്ന ഇരുപത്തിയഞ്ചുകാരി നേവിയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിച്ചു. വൈകാതെ ആശുപത്രിയിലെത്തിയ സജിത ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇരുവരുടെയും ചിത്രങ്ങളും നാവിക സേന ട്വിറ്ററില്‍ പങ്കുവച്ചു. ക്യാപ്റ്റന്‍ വിജയ് വര്‍മയായിരുന്നു ഈ ഓപറേഷന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss