|    Jun 24 Sun, 2018 4:39 pm
FLASH NEWS

ഡോക്ടറുടെ അറസ്റ്റ് : മുഖം രക്ഷിക്കാന്‍ പാര്‍ട്ടികള്‍ നെട്ടോട്ടമോടുന്നു

Published : 24th January 2017 | Posted By: fsq

 

താമരശ്ശേരി:ഡോ. കെ പി അബ്ദുല്‍ റഷീദ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായതോടെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ മുഖം രക്ഷിക്കാനുള്ള നെട്ടോട്ടത്തില്‍. വയനാട് ജില്ലയിലെ ആശുപത്രിയില്‍ ജോലിയിലിരിക്കെ ഇടതുമുന്നണിയുടെ ഭരണത്തിലാണ് പത്ത് വര്‍ഷം മുമ്പ് ഡോക്ടറെ പ്രാദേശിക നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരം ഇവിടേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ മെഡിക്കല്‍ ഓഫിസര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഏറെ കാലം ആ സ്ഥാനം റഷീദ് വഹിച്ചു പോന്നു. ആശുപത്രി വികസനം ഏറെയും പ്രസവ വാര്‍ഡുകളിലും മറ്റുമാണ് ഒതുങ്ങിയത്. പ്രാദേശിക ഇടതു നേതാക്കളും ബിജെപി, കോണ്‍ഗ്രസ് നേതാക്കളും ഡോക്ടറെ സഹായിക്കുന്ന നിലപാടാണ് എന്നും സ്വീകരിച്ചുവന്നത്.ഗര്‍ഭിണിയായ ആദിവാസി സ്ത്രീയെ ചികില്‍സിക്കുന്നതിലെ പിഴവ് മൂലം കുട്ടി മരിച്ച സംഭവത്തില്‍ മുഖ്യ ധാരാ പാര്‍ട്ടി നേതാക്കള്‍ ഡോക്ടറെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പാവപ്പെട്ട രോഗികള്‍ക്ക് പണമില്ലെങ്കില്‍ ചികില്‍സയില്ലെന്ന നിലപാടായിട്ടും പ്രമുഖ പാര്‍ട്ടി നേതാക്കളും യുവജന നേതാക്കളും കണ്ടില്ലെന്നു നടിക്കുകയും ചെയ്തു. പ്രതിഷേധവുമായി രംഗത്തു വരുന്ന എസ്ഡിപിഐ അടക്കമുള്ള സംഘടനകളെ അവഗണിക്കാനും തേജോവധം നടത്താനുമാണ് അവര്‍ ശ്രമിച്ചത്. ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലെ ചില യുവജന സംഘടനകള്‍ രംഗത്തുവന്നപ്പോള്‍ അവരെ നേതാക്കള്‍ ശാസിച്ചതായും ആരോപണമുണ്ട്. മാറി മാറി വരുന്ന ഭരണത്തില്‍ അവരുടെ സ്വന്തക്കാരനാവുന്നതില്‍ ഡോക്ടര്‍ വിജയിച്ചിരുന്നു. ഡോക്ടറെ പിണക്കാന്‍ പലരും തയ്യാറവാത്തതിനാല്‍ രോഗികളുടെ ദുരിതം ഇരട്ടിക്കുകയാണുണ്ടായത്. വീണ്ടും ഇടതുമുന്നണി ഭരണത്തില്‍ വന്നതോടെ കൊടുവള്ളി മണ്ഡലത്തിലെ സ്‌കൂളുകളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ തലപ്പത്തേക്ക് ഉയര്‍ത്തികൊണ്ടുവന്നതും റഷീദ് ഡോക്ടറെ തന്നെയാണ്. ഇതിനു പുറമെ കൊടുവള്ളി എംഎല്‍എയുടെ എന്റെ മണ്ഡലം-നന്മയുടെ മണ്ഡലം പദ്ധതിയുടെ വര്‍ക്കിംഗ് കമ്മറ്റി ചെയര്‍മാനുമാണ് അദ്ദേഹം. ഡോക്ടര്‍ അറസ്റ്റിലായതോടെ പലരും മുഖം രക്ഷിക്കാനായി പ്രസ്താവനകളുമായി രംഗത്തെത്തിയത് കൂടുതല്‍ പരിഹാസത്തിനു കാരണമാവുകയും ചെയ്യുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss