|    Mar 25 Sat, 2017 3:25 am
FLASH NEWS

ഡോക്ടറുടെ അനാസ്ഥ: കാലില്‍ തറച്ച കുപ്പിച്ചില്ലുമായി മൂന്ന് മാസം വേദന തിന്നുകഴിഞ്ഞു

Published : 5th August 2016 | Posted By: SMR

ശാസ്താംകോട്ട: ഡോക്ടറുടെ അനാസ്ഥ മൂലം കാലില്‍ തറച്ച കുപ്പിച്ചില്ലുമായി യുവാവിന് വേദന തിന്ന് കഴിയേണ്ടി വന്നത് മൂന്ന് മാസം.
കോവൂര്‍ തടത്തിവിള കിഴക്കതില്‍ രജ്ഞിത്തി(24)ന്റെ കാലില്‍ കഴിഞ്ഞ മെയ് മാസം മൂന്നിന് ഉച്ചയ്ക്ക് 12ഓടെയാണ് വീടിന് സമീപത്ത് നിന്നും കാലില്‍ കുപ്പിച്ചില്ല് തറയ്ക്കുന്നത്. ഗുരുതരമായി മുറിവേറ്റ രജ്ഞിത്തിനെ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു.
അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇഎന്‍ടി ഡോക്ടര്‍ മുറിവ് പരിശോധിക്കുകയും മരുന്ന് വച്ച് മുറിവ് കുത്തിക്കെട്ടുകയും ചെയ്തു. മൂന്ന് ആഴ്ചയോളം യുവാവ് ആശുപത്രിയില്‍ കിടന്നു. പുറമെ മുറിവ് കരിഞ്ഞതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ യുവാവിന് നടക്കാന്‍ സാധിക്കാത്ത വിധത്തില്‍ അസഹനീയമായ വേദന അനുഭവപ്പെട്ടു.
വീണ്ടും ആശുപത്രിയില്‍ എത്തി ഡോക്ടറെ കാണിച്ചപ്പോള്‍ മുറിവിന്റെ ആഴ കൂടുതല്‍ കൊണ്ടാണെന്നും കാലക്രമേണ മാറുമെന്നും പറഞ്ഞ് മടക്കി അയച്ചു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെ തന്നെ സര്‍ജ്ജനെ കാണിക്കുകയും ഡോക്ടര്‍ എക്‌സറെ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എക്‌സറെ എടുത്തപ്പോള്‍ എല്ലില്‍ തട്ടുന്ന നിലയില്‍ കുപ്പിച്ചില്ലുകള്‍ മുറിവിനുള്ളിലുള്ളതായി തെളിഞ്ഞു. കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയില്‍ ഓപറേഷന്‍ നടത്തി അഞ്ച് കുപ്പിച്ചില്ലുകളാണ് മുറിവില്‍ നിന്നും പുറത്തെടുത്തത്.
കുപ്പിച്ചില്ലുകള്‍ പുറത്തെടുത്തതോടെ യുവാവിന് വേദനയ്ക്കും ആശ്വാസമായി. ഡോക്ടറുടെ അനാസ്ഥയ്‌ക്കെതിരേ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.

(Visited 50 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക