|    Mar 26 Sun, 2017 4:28 pm
FLASH NEWS

ഡോക്ടര്‍ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ട് രണ്ടുപേര്‍ക്ക് പരിക്ക്

Published : 9th April 2016 | Posted By: SMR

അമ്പലപ്പുഴ: ഡോക്ടര്‍ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നോഡല്‍ ഓഫിസറും ഫൈലേറിയ വിഭാഗം മേധാവിയും മായ ഡോക്ടര്‍ ടി കെ സുമ ഇവരുടെ ഡ്രൈവര്‍ രാജ്കുമാര്‍ (47) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെ പുന്നപ്ര കപ്പക്കട ഭാഗത്തായിരുന്നു അപകടം. ഡോ. സുമ സഞ്ചരിച്ചിരുന്ന കാര്‍ ഇതേ ദിശയില്‍ കൂടി മുന്നില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിനെ ഇടത് ഭാഗ ഭാഗത്തുകൂടി മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുന്നില്‍ പോയ കാര്‍ ബ്രേക്ക് ചവിട്ടുകയും മറികടക്കാന്‍ ശ്രമിച്ച കാറിടിച്ച് മറിയുകയുമായിരുന്നു. സ്ഥലത്തെത്തിയ പുന്നപ്ര പോലിസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും നില ഗുരുതരമല്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക