|    Mar 28 Tue, 2017 12:23 pm
FLASH NEWS

ഡോക്ടര്‍ ചമഞ്ഞു കോടികള്‍ തട്ടിയ യുവതി അറസ്റ്റില്‍

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: ഡോക്ടറാണെന്നു പരിചയപ്പെടുത്തി 1.25 കോടി രൂപ തട്ടിയ യുവതി പിടിയില്‍. കൊല്ലം ആദിച്ചനല്ലൂര്‍ തഴുതല ഇബി മന്‍സിലില്‍ നിയ എന്നു വിളിക്കുന്ന ഇബി ഇബ്രാഹീമി (30)നെയാണു മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്.
എംബിബിഎസ് ബിരുദധാരിയാണെന്നും കൊല്ലം മെഡി സിറ്റി ആശുപത്രിയില്‍ ഡോക്ടറാണെന്നും സ്വന്തമായി ആശുപത്രി തുടങ്ങാന്‍ പോവുകയാണെന്നും പദ്ധതിക്ക് 11 കോടി രൂപ ചെലവു വരുമെന്നും പറഞ്ഞ് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്ത ശേഷം മുങ്ങുകയായിരുന്നു. ബിസിനസില്‍ പങ്കാളിയാക്കാമെന്നും സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാക്കാമെന്നുമായിരുന്നു വാഗ്ദാനം. സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈ ല്‍ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നെയ്യാറ്റിന്‍കരയിലെ ഒളിസങ്കേതത്തില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു.
പ്രതിയുടെ സഹായികളായ മറ്റ് നാലു പേരെ നേരത്തെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ കോട്ടയം ഗാന്ധിനഗര്‍, കൊല്ലം ഈസ്റ്റ്, ചാത്തന്നൂര്‍, വഞ്ചിയൂര്‍, പോലിസ് സ്‌റ്റേഷനുകളില്‍ സമാന രീതിയിലുള്ള നിരവധി കേസുകള്‍ നിലവിലുണ്ട്. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം  എസി വി സുരേഷ്‌കുമാര്‍, കഴക്കൂട്ടം സൈബര്‍  സിറ്റി എസി പ്രമോദ് കുമാര്‍, മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിനുകുമാര്‍, എസ് ഐ ബിജോയ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day