|    Aug 21 Mon, 2017 8:09 am
FLASH NEWS

ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം ; കാളികാവ് സിഎച്ച്‌സിയില്‍ രോഗികള്‍ക്ക് ദുരിതം

Published : 3rd August 2017 | Posted By: fsq

 

കാളികാവ്: ഡെങ്കിപ്പനിയും അനുബന്ധരോഗങ്ങളും വ്യാപകമായ മലയോരമേഖലയില്‍ രോഗികള്‍ക്ക് കടുത്ത ദുരിതം. കാളികാവ് സിഎച്ച്‌സിയിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. ആറ് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുള്ള ഇവിടെ ഇപ്പോള്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. മെഡിക്കല്‍ ഓഫിസറടക്കം മൂന്നുപേരാണ് സ്ഥലം മാറിപ്പോയത്. ബാക്കിയുള്ളതില്‍ ഒരാള്‍ അവധിയിലും മറ്റൊരാള്‍ പ്രസവാവധിയിലുമാണ്. ദിനേന എണ്ണൂറോളം രോഗികളാണ് ഇവിടെ ചികില്‍സ തേടിയെത്തുന്നത്. സ്ഥലം മാറിപ്പോയവര്‍ക്ക് പകരം മറ്റു ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. അതിനിടെ താല്‍കാലിക സേവനത്തിന് ഡോക്ടര്‍മാരെ നിയമിക്കാനുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമവും പരാജയപ്പെട്ടു. പ്രതിസന്ധിയെ തുടര്‍ന്ന് കിടത്തി ചികില്‍സയും മുടങ്ങിയിരിക്കുകയാണ്. ആദിവാസികളടക്കമുള്ള ഏറ്റവും നിര്‍ധനരായ രോഗികള്‍ക്ക് കടുത്ത പ്രതിസന്ധിയാണിപ്പോള്‍ നേരിടുന്നത്. ഒഴിവുള്ള മെഡിക്കല്‍ സ്റ്റാഫിലെ ഒഴിവ് നികത്താത്തതിനാല്‍ നേരത്തെ പ്രശ്‌നം നേരിടുന്നുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്ത മേഖലയില്‍ ഇപ്പോഴത്തെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കും. സിഎച്ച്‌സിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ- സാമൂഹിക സംഘടനകള്‍ സംഘടിപ്പിച്ച സമരങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സിഎച്ച്‌സിയില്‍ ഉടനെ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ആരോഗ്യ ഡയറക്ടര്‍ക്ക് ഹര്‍ജി നല്‍കിയിട്ടുണ്ട്. രോഗികളുടെ ദുരിതം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പി ഖാലിദ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക