|    Mar 26 Sun, 2017 7:14 am
FLASH NEWS

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

Published : 15th September 2015 | Posted By: admin

തിരുവന്തപുരം: ഏഴു ദിവസമായി സംസ്ഥാനത്ത് തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചെന്ന് സമരക്കാര്‍ പറഞ്ഞു. ഡോക്ടര്‍ന്മാരുടെ സമരം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം നിശ്ചലമാക്കിയിരുന്നു.

അധികയിടങ്ങളിലും ഒപി വിഭാഗം പോലും പ്രവര്‍ത്തിച്ചിരുന്നില്ല. ജില്ലാ ജനറല്‍ ആശുപത്രികള്‍ അശാസ്ത്രീയമായി മെഡിക്കല്‍ കോളേജ് വല്‍ക്കരിക്കാതിരിക്കുക, നൈറ്റ് ഡ്യൂട്ടി ഓര്‍ഡര്‍ പിന്‍വലിക്കുക, െ്രെപവറ്റ് പ്രാക്ടീസ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുക, പിജി ഡെപ്യൂട്ടേഷന്‍ പുനഃസ്ഥാപിക്കുക, സമയബന്ധിത സ്ഥാനക്കയറ്റം നടപ്പാക്കുക എന്നീ ആവശ്യങ്ങളോടുള്ള സര്‍ക്കാന്റെ വിമുഗതയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
ആര്‍.കെഎന്‍.

(Visited 49 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക