|    May 27 Sat, 2017 6:26 am
FLASH NEWS

ഡോക്ടര്‍മാരുടെ കൂട്ട അവധി: അന്വേഷണത്തിന് ഉത്തരവ്

Published : 11th July 2016 | Posted By: SMR

തിരുവനന്തപുരം: തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ ഹാജരാവാതിരുന്നത് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി. തിരൂര്‍ ആശുപത്രിയിലെ ആറു ഡോക്ടര്‍മാരില്‍ രണ്ടുപേര്‍ മാത്രമാണ് ശനിയാഴ്ച ജോലിക്ക് ഹാജരായത്.
ആശുപത്രി സൂപ്രണ്ടും അവധിയെടുത്തിരുന്നു. ചികില്‍സ ലഭിച്ചില്ലെന്ന രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ നടപടി. ദിനംപ്രതി നൂറുകണക്കിന് സാധാരണക്കാരായ രോഗികളെത്തുന്ന തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം പേരിനു മാത്രമാണെന്ന് നേരത്തേതന്നെ പരാതിയുണ്ട്. ഡോക്ടര്‍മാര്‍ ഒപിയില്‍നിന്ന് തോന്നിയ പോലെ പോവുന്നതിനാല്‍ പല രോഗികള്‍ക്കും വേണ്ടവിധം ചികില്‍സ ലഭിക്കാറില്ല. ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്റ്റീസ് നടത്തുന്നതിനുവേണ്ടിയാണ് ആശുപത്രിയില്‍നിന്ന് നേരത്തേ മുങ്ങുന്നതെന്നാണ് രോഗികളുടെ പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day