|    Mar 29 Wed, 2017 2:54 pm
FLASH NEWS

ഡോക്ടര്‍മാരില്ല: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ ദുരിതത്തില്‍

Published : 30th April 2016 | Posted By: SMR

ചാവക്കാട്:ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് ഒരുമനയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെത്തുന്ന രോഗികള്‍ ദുരിതത്തില്‍. ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് ഇന്നലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെത്തിയവര്‍ നിരാശരായി മടങ്ങി.
കോടതി ഡ്യൂട്ടിയുള്ളതിനാ ല്‍ ഇന്നും ഡോക്ടര്‍ ഉണ്ടായിരിക്കുന്നതല്ലെന്ന ബോര്‍ഡ് അധികൃതര്‍ ആശുപത്രിക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുകയാണ്. ദിനം പ്രതി നൂറുകണക്കിന് രോഗികളാണ് ഒരുമനയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെത്തുന്നത്. ഇതിനു പുറമെ ഡ്യൂട്ടിയിലുള്ള സമയങ്ങളില്‍ ഡോക്ടര്‍മാര്‍ രോഗികളോട് അപമര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്. ആവശ്യമായ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നിര്‍ധനരായ രോഗികളടക്കമുള്ളവര്‍ക്ക് മറ്റു സ്വകാര്യ ആശിപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day