ഡോക്ടര്‍മാരില്ല; പുറപ്പുഴ ആശുപത്രിയില്‍ കിടത്തി ചികില്‍സ നിലച്ചു
Published : 1st October 2016 | Posted By: Abbasali tf
പുറപ്പുഴ: മൂന്ന് സര്ജന്മാരും എന്‍ആര്‍എച്ച്എമ്മില്‍ നിന്ന് ഒരു മെഡിക്കല്‍ ഓഫിസറും അടക്കം നാല് ഡോക്ടര്‍മാരുണ്ടെങ്കിലും ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ശേഷം ആരും സേവനം അനുഷ്ഠിക്കാത്തത് പുറപ്പുഴയിലെ പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കി. പ്രതിദിനം 150ഓളം രോഗികളാണ് ഇവിടെ ചികില്‍സ തേടിയെത്തുന്നത്. ഉച്ചകഴിഞ്ഞ് ഒരു ഡോക്ടര്‍ പോലും സേവനം അനുഷ്ഠിക്കാത്തത് മൂലം പുറപ്പുഴയിലെ നിര്‍ധന രോഗികള്‍ ഏറെ ദുരിതത്തിലാണ്.കേരള മെഡിക്കല്‍ കോര്പ്പറേഷന് ഒരോ മാസവും മുന്‍കൂറായി ഇന്‍ജക്ഷനുകളും മരുന്നുകളും യഥേഷ്ടം നല്‍കുന്നുണ്ട്.എന്നാല്‍ 65 ലക്ഷത്തോളം രൂപ മുടക്കി പണിത 30 ബെഡുകളുള്ള അനക്സ് കെട്ടിടം ഇപ്പോള്‍ ഉപയോഗ ശൂന്യമായി കിടക്കുകയാണ്.ഫീല്‍ഡ് സ്റ്റാഫെന്ന പേരില്‍ ഒന്‍പതോളം ജീവനക്കാരുണ്ട്.മിഡ്വൈഫറി കോഴ്സ് മാത്രമുള്ള അഞ്ച് പേര് ഹെല്‍ത്ത് നഴ്സ് തസ്തികകളില്‍ ജോലി ചെയ്യുകയാണ്.ഇവര്‍ക്ക് ആശുപത്രിയിലെത്തുന്ന ദൈനംദിന രോഗികളെ ശുശ്രൂഷിക്കേണ്ടതില്ല. ഹെ ല്‍ത്ത് നഴ്സുമാരും സ്റ്റാഫ് നഴ്സുമാരും തമ്മിലുള്ള പോര് രോഗികളെ വല്ലാതെ വലയ്ക്കുന്നതായും ആക്ഷേപമുണ്ട്.വഴിത്തലയിലേയും കരിങ്കുന്നത്തേയും സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ നീക്കം നടത്തുന്നതായും ആരോപണമുണ്ട്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും എല്എല്എയ്ക്കും പരാതി നല്കി.അടിയന്തിരമായി ഒരു ഡോക്ടറുടേയും നഴ്സിന്റെയും ഡ്യൂട്ടി ക്രമീകരിച്ച് ഐ പി ചികിത്സ പുനരാരംഭിക്കണമെന്ന് ജനകീയ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.