|    Jul 18 Wed, 2018 8:14 pm
FLASH NEWS

ഡോക്ടര്‍മാരില്ല; ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലായി

Published : 7th September 2017 | Posted By: fsq

 

കാസര്‍കോട്: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ അവധിയിലായത് രോഗികളെ വലച്ചു. ജില്ലയിലെ സര്‍ക്കാര്‍ ആതുര ശുശ്രൂശകേന്ദ്രങ്ങളില്‍ പകുതിയിലേറെ ഡോക്ടര്‍മാരും ഏതാനും ദിവസമായി അവധിയിലാണ്. ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ജനറല്‍ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ പല വിഭാഗങ്ങളും കഴിഞ്ഞ രണ്ട് ദിവസമായി അടഞ്ഞുകിടക്കുകയാണ്. ജില്ലാ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ചികില്‍സക്കെത്തിയ പല രോഗികളും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയായിരുന്നു. മലയോര പ്രദേശങ്ങളില്‍ നിന്നും 50ഉം 60ഉം കിലോമീറ്റര്‍ യാത്രചെയ്ത് ജില്ലാ ആശുപത്രിയില്‍ എത്തിയ രോഗികളാണ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ തിരിച്ചുപോയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സ്ഥിതിവ്യത്യസ്തമല്ല. വേനലും മഴയും ഇടകലര്‍ന്ന കാലാവസ്ഥയില്‍ പകര്‍ച്ചപ്പനി വ്യാപകമാണ്. ജില്ലയിലെ സാമൂഹികആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരും അവധിയിലാണ്. ബക്രീദ്-ഓണം അവധികള്‍ അടുപ്പിച്ചുവന്നതിനാല്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അവധി കഴിഞ്ഞ് തിരിച്ചെത്താത്തതാണ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss