|    Sep 23 Sat, 2017 5:50 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഡോക്കിന്‍സിന്റെ പ്രഭാഷണം റദ്ദാക്കി

Published : 10th August 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് കുപ്രസിദ്ധനായ ഗ്രന്ഥകാരന്‍ റിയാഡ് ഡോക്കിന്‍സിന്റെ പ്രഭാഷണപരിപാടി കാലഫോര്‍ണിയയിലെ പബ്ലിക് റേഡിയോ റദ്ദാക്കി. ശാസത്രജ്ഞനെന്ന നിലയ്ക്ക് ഡോക്കിന്‍സിനോട് ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഇസ്‌ലാംവിരുദ്ധ പരാമര്‍ശങ്ങള്‍ അനാവശ്യമായ സാമൂഹികസംഘര്‍ഷം സൃഷ്ടിക്കുമെന്നും അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങളെക്കുറിച്ചു വൈകിയാണ് വിവരം ലഭിച്ചതെന്നും റേഡിയോ സ്‌റ്റേഷന്‍ അറിയിച്ചു. ലോകത്ത് ഇന്നു നിലവിലുള്ള ഏറ്റവും വലിയ ദുഷ്ടശക്തി എന്നാണ് ഡോക്കിന്‍സ് ഇസ്‌ലാമിനെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ എന്ന പ്രയോഗം ശരിയല്ലെന്നുള്ള ഡോക്കിന്‍സിന്റെ പരാമര്‍ശം വലിയ വിമര്‍ശനത്തിനു വഴിവച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക