|    Jan 23 Mon, 2017 8:22 pm
FLASH NEWS

ഡൊണാള്‍ഡ് ട്രംപിന്റെ ടിവി പരസ്യവും വിവാദത്തില്‍

Published : 6th January 2016 | Posted By: SMR

വാഷിങ്ടണ്‍: വിവാദ പ്രസ്താവനകളുടെയും അതിതീവ്ര നിലപാടുകളുടെയും പേരില്‍ കുപ്രസിദ്ധനായ യുഎസ് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ടെലിവിഷന്‍ പരസ്യത്തിലൂടെ വീണ്ടും വിവാദത്തില്‍. മുസ്‌ലിംകള്‍ യുഎസില്‍ പ്രവേശിക്കുന്നത് തടയണമെന്ന ആഹ്വാനവുമായിട്ടാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് കാംപെയ്‌നിന്റെ ഭാഗമായുള്ള ആദ്യ പരസ്യം പുറത്തിറങ്ങിയത്. സാന്‍ ബെര്‍നാര്‍ഡിനോ ആക്രമണം, ഐഎസ്, ക്രൂസ് മിസൈല്‍ തൊടുക്കുന്ന യുഎസ് യുദ്ധക്കപ്പലുകള്‍, പൊട്ടിത്തകരുന്ന കെട്ടിടങ്ങള്‍, യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തി കടന്നുവരുന്ന അഭയാര്‍ഥികള്‍ തുടങ്ങിയവയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ട്രംപിന്റെ പരസ്യത്തിലുണ്ട്. താന്‍ അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഐഎസിന്റെ തല അറുക്കുമെന്നും ട്രംപ് വീരവാദം മുഴക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക