|    Apr 27 Thu, 2017 2:52 am
FLASH NEWS

ഡൈനാമോസ് ജയത്തോടെ തുടങ്ങി

Published : 7th October 2016 | Posted By: SMR

ചെന്നൈ:ഐഎസ്എല്‍ ഫുട്‌ബോളിലെ മൂന്നാം സീസണില്‍ ഡല്‍ഹി ഡൈനാമോസിന് വിജയത്തുടക്കം. ആദ്യ മല്‍സരത്തില്‍ കരുത്തരായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് 3-1 ഡല്‍ഹി തറപറ്റിച്ചത്.
കളി തുടങ്ങി 26 മിനിറ്റ് പിന്നിട്ടപ്പോഴേക്കും കളിയിലെ ആദ്യ ഗോള്‍ പിറന്നു. മാര്‍ഷലോ ലയ്റ്റി പെരേറിയ നേടിയ ഗോളിലൂടെ ആദ്യം ഡല്‍ഹിയാണ് മുന്നിലെത്തിയത്. എന്നാല്‍ ഏഴ് മിനിറ്റുകള്‍ക്കുള്ളില്‍ ഡുഡു ഒമഗ്‌ബേമിയിലൂടെ ചെന്നൈയ്ന്‍ ഗോള്‍ മടക്കി തിരിച്ച് വന്നു. പക്ഷേ ചെന്നൈയ്ന്‍ ആവേശം കെട്ടടങ്ങും മുന്‍പേ ഗോള്‍ പായിച്ച് മാര്‍ഷലോ പെരെയ്‌റ ഡല്‍ഹിയെ മുന്നിലെത്തിച്ചു. ആദ്യ പകുതിക്ക് മുന്‍പേ ലീഡുയര്‍ത്താന്‍ പല അവസരങ്ങള്‍  ലഭിച്ചെങ്കിലും ഡല്‍ഹിക്ക് ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. ആദ്യ പകുതി പിരിയുമ്പോള്‍ 2-1 ന്റെ ലീഡുമായാണ് ഡല്‍ഹി താരങ്ങള്‍ കളം വിട്ടത്.
കളിയുടെ 85 ാം മിനിറ്റില്‍ ബദാര ബാഡ്ജിയിലൂടെ ഡല്‍ഹി തങ്ങളുടെ മൂന്നാം ഗോളും നേടി ആദ്യ മല്‍സരത്തിലെ അര്‍ഹിച്ച വിജയം നേടിയെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day