|    Dec 18 Mon, 2017 1:15 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഡേവിസ് കപ്പ്: ബൊപ്പണ്ണയിലൂടെ ഇന്ത്യക്ക് നാലാം ജയം

Published : 18th July 2016 | Posted By: SMR

ചണ്ഡീഗഡ്: ഡേവിസ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ഏഷ്യ/ഓഷ്യാനിയ ഗ്രൂപ്പ് ഒന്നില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. സിംഗിള്‍സ് വിഭാഗത്തില്‍ രോഹന്‍ ബൊപ്പണ്ണയാണ് ഇന്ത്യക്കു വേണ്ടി വെന്നിക്കൊടി നാട്ടിയത്. അതേസമയം, കൊറിയക്കെതിരായ അവസാന മല്‍സരത്തില്‍ ഇന്ത്യന്‍ താരം രാംകുമാര്‍ രാജനാഥ് ലിം യോങ് ക്യുവിനോട് തോറ്റു. സ്‌കോര്‍: 3-6, 7-5, 6-7.
കഴിഞ്ഞ ദിവസം ഡബിള്‍സില്‍ ജയിച്ചതോടെ ഇന്ത്യ ഡേവിസ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ലോകഗ്രൂപ്പ് പ്ലേഓഫിലേക്ക് മുന്നേറിയിരുന്നു. ഡബിള്‍സില്‍ ലിയാണ്ടര്‍ പേസിനൊപ്പം വിജയക്കൊടി നാട്ടിയ ബൊപ്പണ്ണ സിംഗിള്‍സിലും നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ ഹോങ് ചുങിനെയാണ് ബൊപ്പണ്ണ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 3-6, 6-4, 6-4.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss