|    May 27 Sat, 2017 12:38 am
FLASH NEWS

ഡേവിസ് കപ്പ്: ഇന്ത്യ-സ്‌പെയിന്‍ അങ്കം ഇന്ന് മുതല്‍

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡേവിസ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ലോക ഗ്രൂപ്പ് പ്ലേഓഫില്‍ ഇന്ത്യ ഇന്ന് ശക്തരായ സ്‌പെയിനിനെ നേരിടും. 14 തവണ ഗ്രാന്റ്സ്ലാം ചാംപ്യനും മുന്‍ ലോക ഒന്നാം നമ്പര്‍ സൂപ്പര്‍താരവുമായ റാഫേല്‍ നദാല്‍ ഇത്തവണ സ്‌പെയിനിനു വേണ്ടി ഇന്ത്യക്കെതിരേ റാക്കറ്റേന്തുന്നുണ്ട്.
നദാലിനു പുറമേ ഡേവിഡ് ഫെററും ഫെലിസിയാനോ ലോപസ്, മാര്‍ക് ലോപസ് എന്നിവരാണ് സ്‌പെയിനിനു വേണ്ടി ഇന്ത്യക്കെതിരേ അണിനിരയ്ക്കുന്ന സ്പാനിഷ് താരങ്ങള്‍.
അതേസമയം, സിംഗിള്‍സില്‍  റാംകുമാര്‍ രാമാനന്തന്‍,  സാകേത് മൈനേനി എന്നിവരും ഡബിള്‍സില്‍ വെറ്ററന്‍ താരം ലിയാണ്ടര്‍ പേസ് സാകേതിനൊപ്പം ഇന്ത്യക്കു വേണ്ടി റാക്കറ്റേന്തും. റാംകുമാറിന്റെ എതിരാളി ഇതിഹാസ താരം നദാലാണ്.  രണ്ടാം സിംഗിള്‍സില്‍ ലോക 13ാം നമ്പര്‍ ഫെറര്‍ സാകേതിനെ നേരിടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day