|    Jan 22 Sun, 2017 9:52 pm
FLASH NEWS

ഡേവിസ് കപ്പ്: ഇന്ത്യക്ക് വിജയത്തുടക്കം

Published : 16th July 2016 | Posted By: SMR

ചണ്ഡീഗഡ്: ഡേവിസ് കപ്പ് ടെന്നിസില്‍ ഏഷ്യ/ഓഷ്യാനിയ ഗ്രൂപ്പ് ഐ മല്‍സരത്തില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യക്കു വിജയത്തുടക്കം. ഇന്നലെ നടന്ന രണ്ടു സിംഗിള്‍സുകളിലും ജയം കൊയ്ത ഇന്ത്യ മല്‍സരത്തില്‍ പിടിമുറുക്കി.
സാകേത് മൈനേനിയും അരങ്ങേറ്റക്കാരന്‍ രാംകുമാര്‍ രാമനാഥനുമാണ് ഇന്ത്യക്കുവേണ്ടി വെന്നിക്കൊടി പാറിച്ചത്.
ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്- രോഹന്‍ ബൊപ്പണ്ണ ജോടി ഇന്ന് മല്‍സരത്തിനിറങ്ങും. ഇവര്‍ക്കു ജയിക്കാനായാല്‍ ഇന്ത്യ ക്കു മല്‍സരം 3-0നു സ്വന്തമാക്കാം.
രാംകുമാറാണ് ഇന്ത്യക്കുവേണ്ടി ഇന്നലെ ആദ്യ സിംഗിള്‍സി ല്‍ റാക്കറ്റേന്തിയത്. സിയോങ് ചാന്‍ ഹോങിനെയാണ് രണ്ടു മണിക്കൂറും 36 മിനിറ്റും നീണ്ട വാശിയേറിയ മല്‍സരത്തില്‍ രാംകുമാര്‍ കീഴടക്കിയത്. മല്‍സരത്തില്‍ 6-3, 2-6, 6-3, 6-5 (15-15) ന് രാംകുമാര്‍ ലീഡ് ചെയ്തു നി ല്‍ക്കെ പരിക്കുമൂലം ഹോങ് പി ന്‍മാറുകയായിരുന്നു.
രണ്ടാം സിംഗിള്‍സില്‍ മൈനേനി കൊറിയയുടെ യോങ് ക്യു ലിമ്മിനെ മറ്റൊരു ത്രില്ലറില്‍ കീഴടക്കി. അഞ്ചു സെറ്റുകള്‍ക്കൊടുവിലാണ് ഇന്ത്യന്‍ താരം ജയിച്ചുകയറിയത്.സ്‌കോര്‍: 6-1, 3-6, 6-4, 3-6, 6-2.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക