|    Oct 19 Fri, 2018 1:30 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഡേവിസ് കപ്പ് : ഇന്ത്യക്ക് വീണ്ടും തോല്‍വി

Published : 19th September 2017 | Posted By: fsq

 

എഡ്മണ്ടന്‍: ഡേവിസ് കപ്പ് ടെന്നിസ് ലോക ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ജീവന്‍മരണ പോരാട്ടത്തില്‍ രാംകുമാര്‍ രാമനാഥന്‍ പരാജയപ്പെട്ടതോടെ കാനഡ 2-3ന് വിജയം സ്വന്തമാക്കുകയായിരുന്നു. ലോക 52ാം നമ്പര്‍ താരമായ ഡെനിസ് ഷാപ്പൊവലോവിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ രാംകുമാര്‍ പരാജയം സമ്മതിക്കുകയായിരുന്നു. സ്‌കോര്‍ 6-3, 7-6, 6-3.അവസാന ദിനം പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യക്ക് യൂക്കി ഭാംബ്രി വിജയം സമ്മാനിച്ചെങ്കിലും കാനഡയെ വീഴ്ത്താന്‍ കഴിഞ്ഞില്ല. ബ്രയ്ഡന്‍ സ്‌കണറിനെ 6-4, 4-6, 6-4 എന്ന സ്‌കോറിനാണ് ഭാംബ്രി പരാജയപ്പെടുത്തിയത്. ഇതോടെ തുടര്‍ച്ചയായ നാലാം തവണയും ഇന്ത്യ പ്ലേ ഓഫില്‍ തോറ്റ് പുറത്തായി. അവസാന മൂന്ന് വര്‍ഷങ്ങളില്‍ സെര്‍ബിയ, ചെക്ക് റിപ്ലബിക്ക്, സ്‌പെയിന്‍ എന്നിവരോടാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss