|    Oct 16 Tue, 2018 2:39 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഡേവിസ് കപ്പ് : ഇന്ത്യക്കെതിരേ കാനഡയ്ക്ക് 2-1 ലീഡ്

Published : 18th September 2017 | Posted By: fsq

 

എഡ്മണ്ടന്‍: ഇന്ത്യയുടെ ലോക ഗ്രൂപ്പ് പ്രതീക്ഷകള്‍ക്ക്് തിരിച്ചടിയായി ഡേവിസ് കപ്പില്‍ കാനഡയ്ക്ക് ലീഡ്. മെന്‍സ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- പുരവ് രാജ സഖ്യം പരാജയം നേരിട്ടതാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തകിടം മറിച്ചത്. ഡബിള്‍സിലെ വിജയത്തോടെ കാനഡയ്ക്ക് 2-1ന്റെ ലീഡ് സ്വന്തമായി. കനേഡിയന്‍ ജോഡിയായ ഡാനിയേല്‍ നെസ്റ്റര്‍- വാസെക് പോസ്പിസില്‍ സഖ്യമാണ് ഇന്ത്യന്‍ താരങ്ങളെ പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂര്‍ 52 മിനിറ്റ് പോരാട്ടത്തില്‍ 5-7, 5-7, 7-5, 3-6 എന്ന സ്‌കോറിനായിരുന്നു ജയം. 16 രാജ്യങ്ങളുടെ വേള്‍ഡ് ഗ്രൂപ്പ് മല്‍സരത്തില്‍ ഏറ്റുമുട്ടാന്‍ ഇനി അവശേഷിക്കുന്ന രണ്ട് സിംഗിള്‍സിലും ഇന്ത്യ ജയിക്കേണ്ടി വരും. സിംഗിള്‍സില്‍ രാം കുമാര്‍ രാമനാഥനിലൂടെ ഇന്ത്യ ആദ്യ ദിനം ഒരു പോയിന്റ് ആധിപത്യം നേടിയിരുന്നു. കാനഡയുടെ ബ്രാഡിന്‍ സ്്ക്‌നൂറിനെയാണ് രാമനാഥന്‍ തോല്‍പ്പിച്ചത്. മറ്റൊരു പ്രതീക്ഷയായിരുന്ന സിംഗിള്‍സ് താരം യൂകി ഭാംബ്രി ഡെനിസ് ഷാപൊവലോവിനോട് തോല്‍വി നേരിട്ടതാണ് ഇന്ത്യയുടെ പ്രധാന പോയിന്റുകള്‍ നഷ്ടപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss