|    Jun 28 Wed, 2017 5:41 pm
FLASH NEWS

ഡേകെയറുകളുടെ പ്രവര്‍ത്തനം സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ

Published : 1st December 2016 | Posted By: SMR

കോഴിക്കോട്: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്ററുകള്‍ പലതും പ്രവര്‍ത്തിക്കുന്നത് സുരക്ഷാ മാനദണ്ടങ്ങളില്ലാതെ. ദിവസേന കൂണുപോലെ മുളച്ചുവരുന്ന ഡേ കെയര്‍ സെന്ററുകളില്‍ പലതിലും കൃത്യമായി ക്രമീകരണമില്ല.  ജോലിക്കാരായ മാതാപിതാക്കളാണ് 5 വയസ്സിനു താഴെ പ്രായം വരുന്ന കുട്ടികളെ ഡേ കെയര്‍ സെന്ററിലാക്കുന്നത്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഡേ കെയറുകളുടെ എണ്ണവും ദിവസം തോറും കൂടുകയാണ്. വീടുകളിലും മറ്റുമായി പലരും ഡേ കെയര്‍ സെന്ററുകള്‍ തുടങ്ങി. സാമ്പത്തികമായി നേട്ടം കൊയ്യാനുള്ള ഏറ്റവും നല്ല ഒരു മാര്‍ഗമായതിനാല്‍ പലരും ഈ മേഖയിലേക്ക്്്്്്് തിരിഞ്ഞിട്ടുണ്ട്. എന്നാല്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പല ഡേ കെയര്‍ സെന്ററും പ്രവര്‍ത്തിക്കുന്നത് ക്രമീകരണങ്ങള്‍ ഇല്ലാതെയാണ്. ആര്‍ക്കും ഒരു ലൈസന്‍സും ഇല്ലാതെ ഇന്ന് വീടുകളില്‍ ഡേ കെയര്‍ സെന്ററുകള്‍ തുടങ്ങാം എന്ന സ്ഥിതിയാണുള്ളത്. അഞ്ചു വയസിന് താഴെയുള്ള കുട്ടികളാണ് ഡേ കെയര്‍ സെന്ററിലുള്ളത്. കുട്ടികള്‍ക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷ, റൂം, ഭക്ഷണം, സമയക്രമം, പഠനം, ഫീസ് എന്നീ വിഷയങ്ങളില്‍ യാതൊരു തരത്തിലുമുള്ള പരിശോധനയും നടക്കുന്നില്ല. നഗരത്തില്‍ എത്ര ഡേ കെയര്‍ സെന്ററുകളുണ്ട് എന്നു പോലും പലര്‍ക്കും അറിയാത്ത സ്ഥിതിയാണുള്ളത്. നിലവില്‍ 50 ഡേ കെയര്‍ സെന്ററുകളാണ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നത്. നഴ്‌സറി അധ്യാപകരായി ട്രെയിനിങ് ലഭിച്ചവരെയാണ് സാധാരണയായി ഡേ കെയര്‍ സെന്ററുകളില്‍ നിയമിക്കാറ്. കുട്ടികളുടെ മനസും ഇഷ്ടാനിഷ്ടങ്ങളും അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പരിശീലനം ലഭിച്ചവരാണ് ഇവര്‍. എന്നാല്‍ പല സെന്ററുകളിലും ഇത്തരത്തില്‍ പരിശീലനം ലഭിച്ച അധ്യാപികമാരല്ല ഉള്ളത്. അതിനാല്‍ തന്നെ അവരുടെ ഉള്ളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളും കുട്ടികളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ‘ബാലസേവിക’ കോഴ്‌സ് കഴിഞ്ഞതിനു ശേഷം ഡേ കെയര്‍ സെന്റര്‍ ആരംഭിച്ചവരുമുണ്ട്. എന്നാല്‍ തീരെ യോഗ്യതയില്ലാത്ത ആളുകളും വീടുകളില്‍ ഡേ കെയര്‍ സെന്റര്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ തുടങ്ങി 12 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുപോലും വേണ്ടപ്പെട്ട അധികൃതര്‍ ഒരു പരിശോധന പോലും ഡേ കെയര്‍ സെന്ററില്‍ നടത്തിയിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക