|    Jan 20 Fri, 2017 1:00 am
FLASH NEWS

ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ ചരിത്രം കുറിച്ച് ഭിന്നലിംഗ വ്യക്തി

Published : 30th July 2016 | Posted By: SMR

ഫിലാഡല്‍ഫിയ: യുഎസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ സമിതിയില്‍ ഭിന്നലിംഗ വ്യക്തിയുടെ പ്രസംഗം ചരിത്രമായി. ആദ്യമായാണ് ഭിന്നലിംഗത്തിലുള്ള ഒരാള്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗിച്ചത്. സാറാ മക്‌ബ്രൈഡാണ് ഹിലരി ക്ലിന്റനു വേണ്ടി തിരഞ്ഞെടുപ്പ് പ്രസംഗം നടത്തിയത്. ‘ഞാന്‍ സാറാ മക്‌ബ്രൈഡ്, അഭിമാന ബോധമുള്ള അമേരിക്കന്‍ ഭിന്നലിംഗ വ്യക്തി’ എന്നു തുടങ്ങുന്ന അവരുടെ പ്രസംഗം കൈയടിയോടെയാണ് ശ്രോതാക്കള്‍ സ്വീകരിച്ചത്. ഹിലരി ക്ലിന്റന് തങ്ങളുടെ പോരാട്ടങ്ങളുടെ ആവശ്യകത അറിയാം, തുല്യതാനിയമം പാസാക്കുന്നതിനു വേണ്ടി അവര്‍ പ്രവര്‍ത്തിക്കും. ഭിന്നലിംഗത്തിലുള്ള നീഗ്രോ വനിതകള്‍ അക്രമത്തിനിരയാവുന്നത് ചെറുക്കുന്ന നിയമമാണ് അത്. എന്നന്നേക്കുമായി എയ്ഡ്‌സ് ഇല്ലായ്മ ചെയ്യാനും സാധിക്കും- അവര്‍ പറഞ്ഞു.
വിവേചനത്തില്‍ നിന്ന് യുഎസിലെ ഭിന്നലിംഗ വ്യക്തികളെ സംരക്ഷിക്കാനുള്ള നിയമം വേണമെന്നാവശ്യപ്പെടുന്ന അപ്പീല്‍ കഴിഞ്ഞ ഏപ്രിലില്‍ കോടതി അംഗീകരിച്ചിരുന്നു. ഭിന്നലിംഗ വ്യക്തികള്‍ക്ക് യുഎസ് സേനയില്‍ ചേരാനുള്ള നിരോധം നീക്കിയതായി ഒരു മാസം മുമ്പ് പെന്റഗണ്‍ വ്യക്തമാക്കി. ഇന്നും നിരവധി ഭിന്നലിംഗ വ്യക്തികള്‍ മറ്റുള്ളവരാലും നിയമം മൂലവും വേട്ടയാടപ്പെടുന്നുണ്ട്. പക്ഷേ, ഭാവി ഇതില്‍നിന്ന് വ്യത്യസ്തമാകുമെന്നും സാറാ മക്‌ബ്രൈഡ് പ്രത്യാശ പ്രകടിപ്പിച്ചു. ട്രംപ് വൈവാഹിക തുല്യതയ്‌ക്കെതിരാണ്, അതിനാല്‍ അദ്ദേഹം പരാജയപ്പെട്ടേ പറ്റൂവെന്നും അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 159 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക