|    Aug 20 Sun, 2017 7:53 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡെമു ട്രെയിനുകള്‍ക്ക് എസി കോച്ചുകള്‍ വികസിപ്പിച്ചു

Published : 8th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ഇതാദ്യമായി ഡെമു ട്രെയിനുകള്‍ക്കുള്ള എയര്‍ കണ്ടീഷന്‍ഡ് കോച്ചുകള്‍ വികസിപ്പിച്ചു. നിലവില്‍ ഡെമു ട്രെയിനുകളില്‍ നോണ്‍ എസി കോച്ചുകള്‍ മാത്രമേയുള്ളൂ. ഇന്ത്യന്‍ റെയില്‍വേയുടെ ചെന്നൈ അടിസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് എസി കോച്ച് വികസിപ്പിച്ചത്.
നിലവില്‍ എട്ട് കോച്ചുകളുള്ള ഡെമു ട്രെയിനുകളില്‍ ഇനി രണ്ട് പുതുതായി വികസിപ്പിച്ച എസി കോച്ചുകള്‍ കൂടിയുണ്ടാവും. ഇത്തരത്തില്‍ രണ്ട് എസി കോച്ചുകളുള്ള നാലു ഡെമു ട്രെയിനുകള്‍ പുറത്തിറക്കാനാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി പദ്ധതിയിടുന്നത്. ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം അറിഞ്ഞ ശേഷം കൂടുതല്‍ കോച്ചുകള്‍ നിര്‍മിക്കും.
700 കുതിരശക്തി-ആറു കോച്ച്, 1400 കുതിരശക്തി-8 കോച്ച്, 1600 കുതിരശക്തി-10 കോച്ച് എന്നിങ്ങനെ മൂന്നു വിധത്തിലുള്ള ഡെമു ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ ഓടിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക