|    Oct 19 Fri, 2018 7:36 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ടിക്കറ്റ് ബുക്കിങിന് നിയന്ത്രണം

Published : 23rd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിന് ഇന്ത്യന്‍ റെയില്‍വേ നിയന്ത്രണമേര്‍പ്പെടുത്തി. ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു മാത്രമാണ് റെയില്‍വേക്ക് കീഴിലുള്ള ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ അനുവദിക്കുന്നത്. ഇന്ത്യന്‍ ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ഏഴ് ബാങ്കുകളുടെ കാര്‍ഡ് ഉപയോഗിച്ചു മാത്രമാണ് ടിക്കറ്റ് ബുക്കിങിന് അനുമതി. ടിക്കറ്റ് ബുക്കിങിന് ഉപഭോക്താക്കളില്‍ നിന്ന് കണ്‍വീനിയന്‍സ് ചാര്‍ജ് ഈടാക്കുന്നതു സംബന്ധിച്ച് ഐആര്‍സിടിസിക്കും ബാങ്കുകള്‍ക്കുമിടയിലെ തര്‍ക്കമാണ് നിയന്ത്രണത്തിനു വഴിവച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം 1000 രൂപ വരെയുള്ള പണമിടപാടിന് അഞ്ചു രൂപയും 1001 മുതല്‍ 2000 വരെയുള്ള പണമിടപാടിന് 10 രൂപയുമാണ് ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ കണ്‍വീനിയന്‍സ് ഫീസ് ഇനത്തില്‍ ഈടാക്കുന്നത്. ടിക്കറ്റ് ബുക്കിങിനായി ഐആര്‍സിടിസി ഈടാക്കിയിരുന്ന 20 രൂപ ഫീസ് നേരത്തേ ഒഴിവാക്കിയിരുന്നു. നോട്ട് നിരോധനത്തിനു പിറകെ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായായിരുന്നു നടപടി. തുടര്‍ന്ന് ബാങ്കുകള്‍ ഈടാക്കുന്ന കണ്‍വീനിയന്‍സ് ചാര്‍ജിന്റെ പങ്ക് നല്‍കണമെന്ന് ഐആര്‍സിടിസി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കാത്ത ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളാണ് തടഞ്ഞിരിക്കുന്നത്. വിലക്കിന്റെ പശ്ചാത്തലത്തില്‍ ഐആര്‍സിടിസിയുമായി ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചര്‍ച്ച നടത്തുമെന്ന് റിപോര്‍ട്ടുകളുണ്ട്. എസ്ബിഐ അടക്കമുള്ള മുന്‍നിര ബാങ്കുകളില്‍ പലതും ഐആര്‍സിടിസി ഒഴിവാക്കിയവയിലുള്‍പ്പെടുന്നു. പുതിയ തീരുമാനപ്രകാരം ദിനംപ്രതി 50,000ഓളം ഇടപാടുകള്‍ എസ്ബിഐക്ക് നഷ്ടപ്പെടുമെന്ന് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss