ഡെബിറ്റ് കാര്‍ഡുകളുടെ സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കി
Published : 24th November 2016 | Posted By: frfrlnz

ന്യൂഡല്‍ഹി: നോട്ടു അസാധുആക്കിയതിനെ തുടര്‍ന്നുള്ള വിഷമതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാര്‍ഡുകളുടെ സര്‍വ്വീസ് ചാര്‍ജ്ജ് സര്‍ക്കാര്‍ ഒഴിവാക്കി. ഡിസംബര്‍ 31 വരെയാണ് ഡെബിറ്റ് കാര്‍ഡുകളുടെ സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കിയിരിക്കുന്നത്.ഡിജിറ്റല്‍ ഇടപാടുകള്‍ വിപുലമാക്കാന്‍ കൂടിയാണ് പുതിയ തീരുമാനമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്താ ദാസ് പറഞ്ഞു.
ഇ-വാലറ്റുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വ്യക്തികള്‍ക്കുള്ള പ്രതിമാസ വിനിമയ പരിധി 10,000 രൂപയില്‍ നിന്ന് 20,000 രൂപയാക്കും. കച്ചവടക്കാര്‍ക്കും ഈ വര്‍ദ്ധന ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേയില്‍ ഇ-ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യുമ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ഡിസംബര്‍ 31 വരെ ഈടാക്കില്ല. 58 ശതമാനമാണ് ഇ ടിക്കറ്റുകള്‍.
റൂപെ കാര്‍ഡുകളുടെ ഉപയോഗം 300 ശതമാനം വര്‍ദ്ധിച്ചു. ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ഡിസംബര്‍ 31 വരെ ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് (എഡിആര്‍) ഈടാക്കില്ല. സ്വിച്ചിംഗ് ചാര്‍ജ്ജുകള്‍ ഒഴിവാക്കാന്‍ നാഷണല്‍ പേയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും തീരുമാനിച്ചു. ഡിസംബര്‍ 31 വരെ കാര്‍ഡുകളുടെ വിനിമയത്തിനുള്ള ഫീസായ മെര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.