|    Apr 26 Thu, 2018 5:50 am
FLASH NEWS

ഡെപ്യൂട്ടി ഡിഎംഒക്ക് നേരെ ഡോക്ടര്‍മാരുടെ കൈയേറ്റ ശ്രമം

Published : 8th April 2018 | Posted By: kasim kzm

പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രി വളപ്പില്‍ ഡെപ്യൂട്ടി ഡിഎംഒയെ തടഞ്ഞ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കും. ഡെപ്യൂട്ടി ഡി എംഒ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി.
കഴിഞ്ഞ ദിവസം പൊന്നാനി താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ വി പ്രകാശിനെ സംഘടിച്ചെത്തിയവര്‍ തടഞ്ഞത്. ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ സ്ഥലം മാറ്റാനാണ് യോഗം ചേ ര്‍ന്നതെന്ന് ആരോപിച്ച് ഇവര്‍ ഡെപ്യൂട്ടി ഡിഎംഒയെ അസഭ്യം പറയുകയും, കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പരാതി നല്‍കിയിരിക്കുന്നത്. കൂടാതെ നാട്ടുകാര്‍ക്കൊപ്പം രണ്ട് ഡോക്ടര്‍മാരും ഉള്‍പ്പെട്ടതായി പരാതിയിലുണ്ട്.
ഇവര്‍ക്കെതിരെയാവും വകുപ്പ് തല നടപടി വരിക. ഡെപ്യൂട്ടി ഡിഎംഒ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന യ്ക്കാണ് പരാതി നല്‍കിയത്. മേലാധികാരിയെ തടഞ്ഞു വച്ചതിനും, യോഗത്തില്‍ പങ്കെടുക്കുകയും, യോഗ തീരുമാനങ്ങളടങ്ങിയ മിനുട്‌സില്‍ ഒപ്പുവയ്ക്കാതിരിക്കുകയും  ചെയ്ത സംഭവത്തില്‍ ഇരു ഡോക്ടര്‍മാരോടും, ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍ വിശദീകരണം തേടിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss