|    Mar 24 Fri, 2017 9:43 pm
FLASH NEWS

ഡെപ്യൂട്ടി കലക്ടറെ തല്ലിയ എംഎല്‍എ അറസ്റ്റില്‍

Published : 25th August 2016 | Posted By: SMR

മുംബൈ: ഡെപ്യൂട്ടി കലക്ടറെ മര്‍ദിച്ച കേസില്‍ എന്‍സിപി എംഎല്‍എ സുരേഷ് ലാദിനെ പോലിസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് മഹാരാഷ്ട്രയിലെ കര്‍ജാത് എംഎല്‍എയായ സുരേഷ് ലാദ്, ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അഭയ് കല്‍ഗുദ്കറെ ഔദ്യോഗിക ചടങ്ങിനിടെ കാമറയ്ക്കു മുന്നില്‍ തല്ലിയത്.
ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗത്തിലെ വിയോജിപ്പാണു തല്ലിലെത്തിയത്. അറസ്റ്റ് ചെയ്ത എംഎല്‍എയെ പോലിസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എസ് ബി യാദവിനു മുന്നില്‍ ഹാജരാക്കി. അന്വേഷണത്തില്‍ ഇടപെടില്ലെന്ന ഉപാധിയില്‍ എംഎല്‍എക്ക് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക