|    May 27 Sat, 2017 6:18 am
FLASH NEWS

ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരേ അപവാദ പ്രചാരണം; എക്‌സൈസ് ഉദ്യോഗസ്ഥന്റെ കസേര തെറിച്ചു

Published : 8th October 2016 | Posted By: Abbasali tf

തൊടുപുഴ: ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരേ അപവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി. എക്‌സൈസ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും സിവില്‍ എക്‌സൈസ് ഓഫിസറുമായിരുന്ന കെ യു കുര്യനെയാണ് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച ഉത്തരവ് കമ്മീഷണറുടെ ഓഫിസില്‍ നിന്നും ബുധനാഴ്ചയാണ് ജില്ലയിലെത്തിയത്. നിലവില്‍ കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ ജോലിചെയ്യുന്ന കുര്യനെ ജില്ലയ്ക്ക് വെളിയിലേക്ക് ശിക്ഷണ നടപടിയെന്ന നിലയിലാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ആറുമാസം മുന്‍പ് ഇയാളുടെ നേതൃത്വത്തിലുള്ള അസോസിയേഷന്‍ അംഗങ്ങള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണെതിരേ അപവാദ പ്രചാരണം നടത്തുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. അന്ന് തൊടുപുഴ ജില്ലാ എക്‌സൈസ് ഓഫിസിലായിരുന്നു ഈ ഉദ്യോഗസ്ഥന്‍ ജോലി നോക്കിയിരുന്നത്. സംഭവത്തില്‍ അന്ന് തന്നെ ഡെപ്യൂട്ടി കമ്മീഷണര്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും കോണ്‍ഗ്രസ് സംഘടനാ നേതാവായതിനാല്‍ ഉന്നത സ്വാധീനത്തില്‍ സ്ഥലമാറ്റം തടയുകയായിരുന്നു. ഭരണം മാറിയതോടെയാണ് ഈ ഉദ്യോഗസ്ഥനെ തെറിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day