|    Nov 16 Fri, 2018 9:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഡെന്‍മാര്‍ക്കിലെ ശിരോവസ്ത്ര നിരോധനം; മുസ്‌ലിം യുവതിക്ക് പിഴ

Published : 5th August 2018 | Posted By: kasim kzm

കോപ്പന്‍ഹേഗന്‍: പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ചെത്തിയതിന് മുസ്‌ലിം സ്ത്രീക്ക് പിഴ നല്‍കി ഡെന്‍മാര്‍ക്ക്. കഴിഞ്ഞയാഴ്ചയാണ് പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് എത്തരുതെന്ന നിയമം ഡെന്‍മാര്‍ക്ക് പുറത്തിറക്കിയത്.
ഇന്നലെ ഷോപ്പിങ് മാളില്‍ മുഖം മറച്ചെത്തിയ 28കാരിയോട് മറ്റൊരു സ്ത്രീ മുഖം മറയ്ക്കുന്നത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മുഖപടം നീക്കാന്‍ യുവതി തയ്യാറായില്ല. ഒടുവില്‍ യുവതികളുടെ തര്‍ക്കം കൈയാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. തുടര്‍ന്ന്, സ്ഥലത്തെത്തിയ പോലിസ് യുവതിയോട് മുഖപടം അഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചു. തുടര്‍ന്നായിരുന്നു പിഴ ഈടാക്കിയത്. യുവതിയില്‍ നിന്ന് ആയിരം ക്രോണെര്‍ ആണ് പിഴയീടാക്കിയത്. ഇന്ത്യന്‍ രൂപ പതിനായിരത്തിനു മുകളില്‍ വരും.
അതേസമയം, വ്യക്തിസ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തിയ നിയമത്തിനെതിരേ ഡെന്‍മാര്‍ക്കില്‍ പ്രതിഷേധം ഉയര്‍ന്നു. സ്ത്രീസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇതെന്നായിരുന്നു ആക്ഷേപം. മുസ്‌ലിം സംഘടനകളും നിയമത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss