|    Mar 24 Fri, 2017 3:49 pm
FLASH NEWS

ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറില്‍

Published : 11th August 2016 | Posted By: mi.ptk

brazil

റിയോ ഡി ജനെയ്‌റോ: ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ഡെന്‍മാര്‍ക്കിനെ തറപറ്റിച്ച് ബ്രസീല്‍ ഒളിമ്പിക്‌സ് ക്വാര്‍ട്ടറിലേയ്ക്ക് യോഗ്യത നേടി. ഗബ്രിയല്‍ ബാര്‍ബോസീയുടെ ഇരട്ട ഗോള്‍ നേട്ടമാണ് ബ്രസീല്‍ ജയം അനായാസമാക്കിയത്. മത്സരത്തില്‍ ആദ്യപകുതി തീരാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഗബ്രിയല്‍ ജീസസിലൂടെ ബ്രസീല്‍ രണ്ടാം ഗോളും നേടി.
brazil-2

കഴിഞ്ഞ രണ്ട് കളികളിലും സമനില നേടിയ ബ്രസീലിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഡെന്‍മാര്‍ക്കിനെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. രണ്ട് കളികളില്‍ സമനില വഴങ്ങിയ ബ്രസീലിന് കാണികളില്‍നിന്നും കൂക്കുവിളിയിലൂടെയും മറ്റുമുള്ള പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. കൂകിവിളിച്ച കാണികളെകൊണ്ട് കൈയ്യടിപ്പിച്ചാണ് ബ്രസീല്‍ ഇതിന് മറുപടി പറഞ്ഞത്.
മത്സരത്തിന്റെ ഒരു സമയത്തും ബ്രസീലിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഡെന്‍മാര്‍ക്കിനായിട്ടില്ല. മത്സരത്തിന്റെ 50ാം മിനുറ്റില്‍ ലുവാനും 81ാം മിനുറ്റില്‍ ബാര്‍ബോസയും ഗോളുകള്‍ നേടി ബ്രസീലിന്റെ വിജയം പൂര്‍ത്തിയാക്കി.
brazil-3

ക്വാര്‍ട്ടറില്‍ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളികള്‍. ഈ ഫോം തന്നെ ക്വാര്‍ട്ടറിലും തുടരാനായാല്‍ ആദ്യ ഒളിമ്പിക് സ്വര്‍ണമെന്ന ബ്രസീലിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാകും.

(Visited 99 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക