|    Jul 20 Fri, 2018 5:57 pm
FLASH NEWS

ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ച സംഭവം:ചാവക്കാട് നഗരസഭാ കൗണ്‍സിലില്‍ തര്‍ക്കം

Published : 24th September 2017 | Posted By: fsq

 

ചാവക്കാട്: ഡെങ്കിപ്പനി ബാധിച്ചു വീട്ടമ്മ മരിച്ച സംഭവത്തെ ചൊല്ലി ചാവക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ തര്‍ക്കം. വീട്ടമ്മ മരിച്ചതു ഡെങ്കിപ്പനിയും എലിപ്പനിയും മൂലമാണെന്നും പ്രതിപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷാഹിത മുഹമ്മദ് ആരോപിച്ചതോടെയാണ് തര്‍ക്കത്തിനു തുടക്കമായത്. പനി  സ്ഥിരീകരിച്ചിട്ടില്ലെന്നു നഗരസഭാധ്യക്ഷന്‍ എന്‍ കെ അക്ബര്‍ മറുപടി പറഞ്ഞു. ഇതിനിടയിലാണു ഭരണപക്ഷത്തെ എ എച്ച് അക്ബര്‍ ‘ഡെങ്കിപ്പനിയാണെന്നുപറയാന്‍ നിങ്ങള്‍ ഡോക്ടര്‍മാരാണോയെന്ന്’ പ്രതിപക്ഷത്തോടു ചോദിച്ചത്. തുടര്‍ന്നു കൗണ്‍സില്‍ ബഹളത്തില്‍ മുങ്ങി. മരിച്ച വീട്ടമ്മയുടെ വീടിനോടു ചേര്‍ന്നുള്ള കുളം മാലിന്യം തള്ളുന്ന കേന്ദ്രമാണ്. പലവട്ടം പരാതിപ്പെട്ടിട്ടും ആരോഗ്യ വകുപ്പ്അധികൃതര്‍ ഇതു വകവച്ചില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പുന്നയില്‍ കൗണ്‍സിലര്‍ അറിയാതെ നഗരസഭാധ്യക്ഷന്‍ യോഗം വിളിച്ചു റോഡ് നല്‍കാമെന്നു വാഗ്ദാനം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പാര്‍ട്ടി യോഗത്തിലാണു പങ്കെടുത്തതെന്നു ചെയര്‍മാന്‍ പറഞ്ഞു. വോട്ട് രാഷ്ട്രീയം കളിച്ചു നഗരസഭാധ്യക്ഷന്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് കെ കെ കാര്‍ത്യായനി, അംഗങ്ങളായ സൈസണ്‍ മാറോക്കി, പി എം നാസര്‍, കെ എസ് ബാബുരാജ് ആരോപിച്ചു. മിനിട്‌സ് നല്‍കാത്തതിനെ കൗണ്‍സിലര്‍ കെ എസ് ബാബുരാജ് ചോദ്യം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss