|    Aug 21 Tue, 2018 11:15 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഡെങ്കിപ്പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

Published : 24th June 2017 | Posted By: fsq

 

ആലത്തൂര്‍ (പാലക്കാട്): ഡെങ്കിപ്പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. കാവശ്ശേരി ചുണ്ടക്കാട് കോതകുളം വീട്ടില്‍ സഫറലിയുടെയും നജ്‌ലയുടെയും മകന്‍ മുഹമ്മദ് സഫ്‌വാന്‍ (11 മാസം) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. കഴിഞ്ഞ 19ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയസംബന്ധമായ അസുഖത്തിന് കഴിഞ്ഞമാസം ഓപറേഷന്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള ഇന്‍ഫെക്ഷനും പനിയും കൂടിയതാണ് മരണകാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. സഹോദരന്‍: മുഹമ്മദ് ഫര്‍ഹാന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss