|    Mar 24 Fri, 2017 11:34 am
FLASH NEWS

ഡെങ്കിപ്പനി പ്രതിരോധം: തീവ്രയജ്ഞം നാളെ മുതല്‍

Published : 1st July 2016 | Posted By: SMR

കോട്ടയം: ഡെങ്കിപ്പനി പ്രതിരോധത്തിന് കൊതുക് ഉറവിട നിര്‍മാര്‍ജന യജ്ഞം നാളെ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ, സാമൂഹിക, യുവജന സംഘടനകളുമായി സഹകരിച്ചാവും കൊതുക് നിര്‍മാര്‍ജനം നടത്തുക. രണ്ട്, ഒമ്പത്, 16 തിയ്യതികളില്‍ ജില്ലയിലുടെ നീളം എല്ലാ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് യജ്ഞം നടത്തുക.
വീടുകള്‍ക്കുള്ളിലും സണ്‍ഷെയ്ഡിലും പരിസരത്തും വെള്ളം കെട്ടിനിന്ന് കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. പനിബാധിതരെ ചികില്‍സിക്കുന്നതിന് ആവശ്യമായ എല്ലാ സന്നാഹങ്ങളും ആരോഗ്യ വകുപ്പ് ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്.
ആശുപത്രികളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍, പ്രത്യേക വാര്‍ഡുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
ആവശ്യമരുന്നുകള്‍ എല്ലാം ആശുപത്രികളില്‍ ലഭ്യമാണ്. ഡെങ്കിപ്പനി കണ്ടെത്തുന്നതിനുളള ടെസ്റ്റിങ് സൗകര്യം സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, പ്രധാന ആശുപത്രികളിലുളള ലബോറട്ടറികളില്‍ സൗജന്യമായി നടത്തും.
പ്രധാന ആശുപത്രികളില്‍ വൈകീട്ടു വരെ പ്രത്യേകം പനി ക്ലിനിക്കുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതായി ഡിഎംഒ അറിയിച്ചു. പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒപി സമയം ദീര്‍ഘിപ്പിക്കാനും നിര്‍ദേശമുണ്ട്.

(Visited 51 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക