|    Jan 19 Thu, 2017 1:48 am
FLASH NEWS

ഡെങ്കിപ്പനി പേടിച്ച് വിദേശികള്‍ സ്ഥലംവിടുന്നു

Published : 3rd August 2016 | Posted By: SMR

മട്ടാഞ്ചേരി: കൊതുക് നശീകരണ മരുന്നുകള്‍ തളിക്കാതെയും കാനകള്‍ വൃത്തിയാക്കാതെയും ചപ്പ് ചവറുകള്‍ കൂടിക്കിടന്നും ഉണ്ടാവുന്ന രൂക്ഷമായ കൊതുക് ശല്യം ടുറിസം മേഖലയ്ക്ക് തിരിച്ചടിയാവുന്നതായി ടുറിസം പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍.
ഫോര്‍ട്ട് കൊച്ചിയില്‍ താമസിക്കുന്ന സഞ്ചാരികള്‍ നാലും അഞ്ചും ദിവസത്തേക്ക് റൂമുകള്‍ ബുക്ക് ചെയ്യുന്നുണ്ടെങ്കിലും ഒരു ദിവസംകൊണ്ട് തന്നെ താമസം മതിയാക്കി സഞ്ചാരികള്‍ ഫോര്‍ട്ട് കൊച്ചി വിടുകയാണ്. കൂടാതെ ഇവിടെ താമസിക്കുന്ന സാധാരണക്കാരും കൊതുക് ശല്യംകൊണ്ട് ദുരിതത്തിലാണ്.
ഫോര്‍ട്ട് കൊച്ചി ബീച്ചിലും പരിസരവും മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. സ്ഥലം കൗണ്‍സിലര്‍ ഡിവിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ടുറിസം പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റണി കുരിത്തറ പറഞ്ഞു.
ഫോര്‍ട്ട് കൊച്ചി മേഖലയിലെ പ്രധാനപ്പെട്ട അഴുക്ക് ചാലുകളും ശുചീകരിച്ചിട്ടില്ല.
ശക്തമായ മഴയെ തുടര്‍ന്ന് റോഡിലേക്ക് മറിഞ്ഞുവീണ തണല്‍മരങ്ങള്‍ വഴിയോരത്ത് തന്നെ കിടക്കുകയാണ്. ഇത് വെട്ടിമാറ്റുന്നതിനുള്ള നടപടിക്രമങ്ങളൊന്നും ഇതുവരെ ആയിട്ടില്ല.
കൊതുക് ശല്യം വര്‍ധിച്ചതോടെ ഫോര്‍ട്ട് കൊച്ചി പോലുള്ള ടുറിസം മേഖലയില്‍ ഡെങ്കിപ്പനി, ടൈഫോയ്ഡ്, മലമ്പനി തുടങ്ങി മാറാരോഗങ്ങളും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരമായി ടുറിസം മേഖലയില്‍ ഇടപ്പെട്ട് പരിഹാരം കാണണമെന്ന് ടുറിസം പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ യോഗം മേയര്‍ സൗമിനി ജെയിനോടും ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മിനിമോളോടും ആവശ്യപ്പെട്ടു.
യോഗത്തില്‍ ആന്റണി കുരീത്തറ അധ്യക്ഷതവഹിച്ചു. ഡെര്‍സണ്‍ ആന്റണി, പയസ് മാനുവല്‍, സുരേഷ് നായര്‍, ക്രിസ്റ്റഫര്‍ സാമുവല്‍, അനില്‍കുമാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക