|    Jan 23 Mon, 2017 12:16 pm
FLASH NEWS

ഡെങ്കിപ്പനി: തൊഴിലാളികുടുംബങ്ങള്‍ പട്ടിണിയില്‍

Published : 9th July 2016 | Posted By: SMR

താമരശ്ശേരി: ഡെങ്കിപ്പനി വ്യാപകമായ പുതുപ്പാടിയില്‍ തൊഴിലാളി കുടംബങ്ങള്‍ പട്ടിണിയില്‍. ജോലിചെയ്യാന്‍ കഴിയാത്തതിനാലാണ് പല കുടുംബങ്ങളിലും പട്ടിണിയുടെയും ദാരിദ്യത്തിന്റെയും പിടിയിലമര്‍ന്നു കഴിഞ്ഞു.
ഒന്നരമാസത്തിലധികമായി പല കുടുംബനാഥന്മാരും ജോലിക്ക് പോയിട്ട്. പലരും പനി ബാധിതരാവുകയോ വീടുകളില്‍ എല്ലാവര്‍ക്കും രോഗം ബാധിക്കുകയോ ചെയ്തതാണ് ഇവിടെ ദുരിതമായി മാറിയത്. പനി മാറിയവര്‍ക്ക് വീണ്ടും പനി പിടിപെടുന്നതും ചെറിയ ജോലിക്കു പോലും പോവാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഏറെ പേരും സാധാരണ കൂലിവേല ചെയ്താണ് കുടുംബങ്ങള്‍ പോറ്റിവരുന്നത്. പനി ബാധിച്ചതോടെ തൊഴിലിനുപോവാന്‍ പലര്‍ക്കും സാധിക്കുന്നില്ല. റബര്‍ തോട്ടങ്ങൡ ജോലിചെയ്തവന്നവര്‍ മഴക്കാലമായതോടെ ഈ തൊഴില്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നതും ദുരിതത്തിനു ആക്കം കൂട്ടുന്നു. കൊതുകുകളുടെ കൂത്താടികള്‍ ഏറ്റവും കൂടുതല്‍ വളരുന്നത് റബര്‍ തോട്ടങ്ങളിലെ പാലെടുക്കാനുപയോഗിക്കുന്ന ചിരട്ടകളിലും മറ്റുമായതിനാല്‍ ഇവിടങ്ങലില്‍ കടന്നുചെല്ലുന്നത് ആത്മഹത്യപരമാണെന്ന് തൊഴിലാളികളും നാട്ടുകാരും പറയുന്നു. കൊതുക് ശല്യം അതികഠിനമായ ഇത്തരം തോട്ടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചിരട്ടകള്‍ കമഴ്ത്തിവയ്ക്കാന്‍ പോവാന്‍ ആരോഗ്യവകുപ്പധികതൃക്ക് പോലും ഭയമാണ്.ഇതിനു തുനിയുന്നവരെ നിരുല്‍സാഹപ്പെടുത്തേണ്ട അവസ്ഥയും നിലവിലുണ്ട്.നിര്‍ധനരായ തൊഴിീലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അടിയന്തിരമായി അനുവധിക്കണമെന്നാവശ്യം ശക്തമാണ്. ഇവരുടെ ദുരിതം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ദയില്‍ കൊണ്ടുവരാന്‍ എന്തുകൊണ്ടോ ഗ്രാമ പഞ്ചായത്തിനോ മറ്റോ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതുപ്പാടിയിലും കോടഞ്ചേരി പഞ്ചായത്തിലെ നൂറാം തോട്, ചിപ്പിലിത്തോട് തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ പട്ടിണിയിലും പരിവട്ടവുമായി കഴിയുന്ന കാഴ്ച ഏറെ ആശങ്കയുളവാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക