|    Mar 26 Sun, 2017 8:30 pm
FLASH NEWS

ഡെങ്കിപ്പനി: കേരളത്തിന് ജാഗ്രതാ നിര്‍ദേശം

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. ഡെങ്കിപ്പനിയെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. പനി ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ച 10 പേരില്‍ അഞ്ച് മലയാളികളാണുള്ളത്.
കാലവര്‍ഷം തുടങ്ങി അധികം വൈകാതെ തന്നെ ഇത്രയേറെ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയും അഞ്ചുപേര്‍ മരിക്കുകയും ചെയ്ത സംഭവത്തിന്റെ ഗൗരവം കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തെ ബോധ്യപ്പെടുത്തും. മിക്ക സംസ്ഥാനങ്ങളിലും ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ പനി ബാധിച്ചത് കേരളത്തിലാണ്. കേരളത്തില്‍ 2,753 പേര്‍ക്ക് ഡെങ്കി പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു. ജൂണ്‍ അവസാനം വരെയുള്ള കണക്കു പ്രകാരമാണ് ആരോഗ്യമന്ത്രാലയം പട്ടിക തയ്യാറാക്കിയത്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം കേരളവുമായി ഉടന്‍ ബന്ധപ്പെടുമെന്നാണ് സൂചന.
കഴിഞ്ഞവര്‍ഷം 25 പേര്‍ ഡെങ്കിപ്പനി പിടിച്ച് മരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഡെങ്കി മൂലം മരിച്ചവരുടെ എണ്ണം കൂടിവരുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക