|    Nov 18 Sat, 2017 9:25 pm
FLASH NEWS

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ മുന്നറിയിപ്പ് ; ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി

Published : 29th June 2017 | Posted By: fsq

 

കണ്ണുര്‍: ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ കൊതുകു നശീകരണത്തിനായി ശക്തമായ ബോധവല്‍ക്കരണവും നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് അധികൃതര്‍. കൊതുകിന് മുട്ടയിട്ട് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയെന്നതാണ് ഇതിനുള്ള പ്രധാന പോംവഴി. മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ കൊതുകുകള്‍ക്ക് വളരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. പകല്‍ സമയത്താണ് ഡെങ്കിപ്പനിക്ക് കാരണമാവുന്ന ഈഡിസ് കൊതുകുകള്‍ കടിക്കുകയെന്നതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിച്ചും, പകല്‍ ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിച്ചും കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടിയും കൊതുകിന്റെ കടി ഏല്‍ക്കാതെ നോക്കണം. രാവിലെയും സന്ധ്യാസമയത്തും ജനലുകളും വാതിലുകളും അടച്ചിടുകയും കുന്തിരിക്കം, വേപ്പില തുടങ്ങിയവ ഉപയോഗിച്ച് പുകയ്ക്കുകയും ചെയ്യുന്നതും ഉപകാരപ്രദമാവും. കൊതുകിനെ തുരത്തുന്ന കാര്യത്തില്‍ ചില മുന്‍കരുതലുകള്‍ അനിവാര്യമാണ്. ഒരു ചെറിയ സ്പൂണ്‍ വെള്ളത്തില്‍പ്പോലും കൊതുകുകള്‍ക്ക് മുട്ടയിട്ട് വളരാനാവും. അതിനാല്‍ വെള്ളം സംഭരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ അടപ്പോ, തുണിയോ, വലയോ ഉപയോഗിച്ച് മൂടിവയ്ക്കണം. ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം, $ടെറസ്, സണ്‍ഷെയ്ഡുകള്‍ എന്നിവയിലെ മാലിന്യങ്ങള്‍ നീക്ക് വെള്ളം ഒഴുക്കിക്കളയുക. ഓവര്‍ ഹെഡ് ടാങ്കുകള്‍ മൂടി സൂക്ഷിക്കുക.$മുറ്റത്ത് ചിരട്ട, പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ടയറുകള്‍, പൊട്ടിയ ചട്ടികള്‍, മുട്ടത്തോട്, കവുങ്ങിന്റെ പാളകള്‍, തൊണ്ടുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക. മരക്കുറ്റികളിലും മുളങ്കുറ്റികളിലും മണ്ണ് നിറയ്ക്കുക. കൊപ്ര, കരിക്ക് കച്ചവടക്കാര്‍, വാഹന റിപ്പയറിങ് ഷോപ്പുടമകള്‍ തുടങ്ങിയവര്‍ തങ്ങളുടെ പരിസരങ്ങളില്‍ കൊതുക് വളരാന്‍ പാകത്തില്‍ ചിരട്ടകളോ, കരിക്കുകളോ, ടയറുകളോ, വാഹനങ്ങളുടെ ഭാഗങ്ങളോ ഇല്ല എന്ന് ഉറപ്പു വരുത്തുക.$പോലിസ്, എക്‌സൈസ് സ്റ്റേഷനുകളില്‍ പിടിച്ചിട്ട വാഹനങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കുക.$വിദ്യാലയങ്ങളില്‍ പ്രത്യേക ശുചീകരണ പരിപാടികള്‍ നടത്തുകയും വീടുകളില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുക. $തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓടകള്‍, തോടുകള്‍ എന്നിവ മാലിന്യമുക്തമാക്കുകയും വെള്ളം കെട്ടിനില്‍ക്കുന്നത് തടയുകയും ചെയ്യുക.$റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പരിസരങ്ങളിലെ കൊതുക് വളരുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കുക. $ആരോഗ്യ വകുപ്പുമായും തദ്ദേശ സ്ഥാപനങ്ങളുമായും സഹകരിച്ച് കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക