|    Dec 12 Wed, 2018 1:01 pm
FLASH NEWS

ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചു

Published : 29th May 2018 | Posted By: kasim kzm

ഹരിപ്പാട്: മഴ ആരംഭിച്ചതോടെ പനി ബാധിച്ച് താലൂക്കാശുപത്രിയിലടക്കം വിവിധ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടി. ഒരാള്‍ക്ക് ഡെങ്കിപ്പനിയും രണ്ട് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചതായി പ്രാഥമികാരോഗ്യ കേന്ദ്രം അറിയിച്ചു. പള്ളിപ്പാട്ട് സ്വദേശിയാണ് ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയിലുള്ളത്. കരുവാറ്റ, പള്ളിപ്പാട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കാണ് എലിപ്പനി ബാധിച്ചത്.
കൂടാതെ ചിങ്ങോലിയില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും, വിദേശത്ത് നിന്നും നാട്ടിലെത്തിയ ഒരാള്‍ക്കു മലമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സാധാരണ പനി ബാധിച്ചവരാണ് താലൂക്ക് ആശുപത്രിയില്‍ അധികവും എത്തുന്നത്. രോഗികള്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കുന്നതിനുള്ള സംവിധാനവും മരുന്നും ആശുപത്രിയില്‍ സജ്ജമാണെന്നും അധികൃതര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss