|    Jun 23 Fri, 2017 2:02 am
FLASH NEWS

ഡെങ്കിപ്പനിക്കെതിരേ ജാഗ്രതപാലിക്കണം: ഡിഎംഒ

Published : 2nd November 2016 | Posted By: SMR

തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരേ ജാഗ്രതപാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ വേണുഗോപാല്‍. ശക്തമായ പനി, ക്ഷീണം, തലവേദന, ശരീരവേദന, കണ്ണിനു പിറകില്‍ വേദന, ഛര്‍ദി, ദേഹത്ത് ചുവപ്പുപാടുകള്‍ തുടങ്ങിയവയാണു ഡെങ്കിപ്പനി ലക്ഷണങ്ങള്‍. ഇവയില്‍ പലതും വൈറല്‍പ്പനിയുടെയും ലക്ഷണങ്ങളാണ്. പനി മാറിയ ശേഷം കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ഡെങ്കിപ്പനി ലക്ഷണമാണ്. രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം ക്രമാതീതമായി കുറയുന്നത് അപകടാവസ്ഥയില്‍ എത്തിക്കും. ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ കരുതലെടുക്കണം. പനി മാറിയാലും കുറച്ചുദിവസം പരിപൂര്‍ണ വിശ്രമം വേണമെന്നും സ്വയം ചികില്‍സ ഒഴിവാക്കി ചികില്‍സ തേടണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക