|    Nov 18 Sat, 2017 4:44 am
Home   >  Todays Paper  >  page 11  >  

‘ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമം എന്താണെന്ന് ഐസിസിക്ക് പോലും അറിയില്ല !’

Published : 8th June 2017 | Posted By: fsq

 

ലണ്ടന്‍: ഡെക്ക്‌വര്‍ത്ത് നിയമം എന്താണെന്ന് ഐസിസിക്ക് പോലും കൃത്യമായി അറിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. ഇംഗ്ലണ്ടിലെ കാലാവസ്ഥ മനസ്സിലാക്കാതെയാണ് ഐസിസി ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ ഇവിടെ നടത്താന്‍ തീരുമാനിച്ചത്. പല നിര്‍ണായക മല്‍സരങ്ങളിലും മഴ മൂലം കളി തടസ്സപ്പെട്ടതില്‍ ആരാധകര്‍ക്ക് കടുത്ത അമര്‍ഷമാണുള്ളത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സംഘടിപ്പിച്ച ചാരിറ്റി ഡിന്നറിനിടെ മാധ്യമ പ്രവര്‍ത്തകനാണ് ധോണിയോട് ഇത്തരത്തില്‍ ചോദിച്ചത്. നിങ്ങള്‍ കുറേ നാളായല്ലോ ക്രിക്കറ്റ് കളിക്കുന്നത്, അതിനാല്‍ തന്നെ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടേ? നിങ്ങള്‍ക്കറിയമോ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിമയം എന്താണെന്ന്? ഐസിസിക്ക് പോലും അറിയില്ലെന്നാണ് ധോണി തമാശ രൂപേണ ഇതിനു മറുപടി നല്‍കിയത്.മഴനിയമം ചാംപ്യന്‍സ് ട്രോഫിയില്‍ ആസ്‌ത്രേലിയ പോലുള്ള ചില ടീമുകള്‍ക്ക് തിരിച്ചടിയായി. ന്യൂസിലന്‍ഡിനെതിരെയും ബംഗ്ലാദേശിനെതിരേയുമുള്ള മല്‍സരങ്ങളില്‍ വിലപ്പെട്ട പോയിന്റുകളാണ് ഓസീസിന് നഷ്ടമായതെന്നും ധോണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക