|    Sep 26 Wed, 2018 8:53 pm
FLASH NEWS

ഡീസല്‍ വിലവര്‍ധന: സര്‍വീസ് നിര്‍ത്തേണ്ടിവരും- ബസ് ഉടമകള്‍

Published : 9th January 2017 | Posted By: fsq

തൃശൂര്‍: അടിക്കടിയുള്ള ഡീസലിന്റെ വില വര്‍ധനവ് ബസ്സുകളുടെ സര്‍വീസ് തുടര്‍ന്നു പോവാന്‍ കഴിയാത്ത സാഹചര്യത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് സ്വകാര്യ ബസ് സര്‍വീസ് സംഘടനകള്‍. കഴിഞ്ഞ വര്‍ഷം ആരംഭത്തില്‍ ഒരു ലിറ്റര്‍ ഡീസലിന് 48.79 രൂപയായിരുന്നത് ഇന്നത്തെ വര്‍ധനവിനെ തുടര്‍ന്ന് 62.39 രൂപയില്‍ എത്തിയിരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് 13.5 രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്. ഡീസലില്‍ പ്രതിദിനം ചിലവില്‍ 1000 രൂപ അധികമായിരിക്കുന്നു. രണ്ടര വര്‍ഷം മുമ്പാണ് ബസ് ചാര്‍ജ് പുനര്‍ നിര്‍ണയിച്ചത്. അതിനുശേഷം ചെയ്‌സിന് ഏഴു ലക്ഷം രൂപയും ബോഡി പണിയുന്നതിന് മൂന്നു ലക്ഷം രൂപയും ലെയ്ത്ത് മുതലായവയിലേയും അറ്റകുറ്റപണികളിലേയും ചിലവില്‍ വന്ന വര്‍ധന, ടെസ്റ്റിനും പെയിന്റിങിനും സ്‌പെയര്‍ പാര്‍ട്‌സുകളുടേയും അനിയന്ത്രിതമായ വില വര്‍ധനവും ജീവനക്കാരുടെ ശമ്പളത്തിലും ഇന്‍ഷുറന്‍സ്, റോഡ് ടാക്‌സിലും വന്ന വര്‍ധനവുകള്‍ കഴിഞ്ഞ ബസ് ചാര്‍ജ് വര്‍ധനവിനു ശേഷം വന്നതാണ്. ഇത് ബസ് സര്‍വീസിനെ കടുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്നു. നോട്ടു പിന്‍വലിക്കല്‍ മൂലം വന്നിട്ടുള്ള പ്രതിസന്ധിയെ തുടര്‍ന്ന് യാത്രക്കാരുടെ ഗണ്യമായ കുറവും ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാതെ ബസ് സര്‍വീസ് മുന്നോട്ടു പോവാന്‍ കഴിയില്ലാത്ത സ്ഥിതിയുണ്ടാക്കിയിരിക്കുന്നു. പ്രവര്‍ത്തന ചിലവിനാനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ ബസ് സര്‍വീസ് മുന്നോട്ടു പോവാന്‍ കഴിയില്ല. പ്രവര്‍ത്തന ചിലവിനാനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും നിലവിലുള്ള പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് പല നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടികള്‍ക്കും തയ്യാറായിട്ടില്ല. പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോവാന്‍ നിര്‍ബന്ധിതരാവുമെന്ന് തൃശൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം എസ് പ്രേംകുമാര്‍, ജനറല്‍ സെക്രട്ടറി ആന്റോ ഫ്രാന്‍സിസ് പ്രസ്താവനയില്‍ അറിയിച്ചു.മാല കവര്‍ന്നുഗുരുവായൂര്‍: ഭര്‍ത്താവുമൊന്നിച്ച് ബൈക്കില്‍ പോയിരുന്ന വീട്ടമ്മയുടെ മൂന്നര പവന്റെ മാല ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നു. ഗുരുവായൂര്‍ ദേവസ്വം ആനപാപ്പാന്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ജയലക്ഷ്മിയുടെ മാലയാണ് കവര്‍ന്നത്. ഇരുവരും മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി താമരയൂര്‍ ദേവസ്വം ക്വാര്‍ട്ടേഴ്‌സിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. ഹെല്‍മറ്റും കോട്ടും ധരിച്ച്  ബൈക്കിനെ പിന്തുടര്‍ന്നെത്തി മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. പിടിവലിക്കിടയില്‍ താലിയും ലോക്കറ്റും തിരികെ ലഭിച്ചു. ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ മോഷ്ടാവിനെ പിന്തുടര്‍ന്നു. രക്ഷപ്പെടുന്നതിനിടയില്‍ മോഷ്ടാവിന്റെ ബൈക്ക് തെന്നി വീണെങ്കിലും രക്ഷപ്പെട്ടു. ആനത്താവളം റോഡില്‍മറ്റൊരു വീട്ടമ്മയുടെ മാല കവരാനും ശ്രമം നടന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss