|    Jan 24 Tue, 2017 3:01 pm
FLASH NEWS

ഡീസല്‍ വാഹന നിരോധനം സുപ്രിംകോടതി പിന്‍വലിച്ചു

Published : 13th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2000 സിസിക്കും അതിനു മുകളിലുമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനും വില്‍പനയ്ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രിംകോടതി പിന്‍വലിച്ചു. വായു മലിനീകരണത്തിന് പരിഹാരമായി ഹരിത പിഴ എന്നപേരില്‍ അധിക നികുതി ഏര്‍പ്പെടുത്തിക്കൊണ്ടാണ് വാഹന രജിസ്‌ട്രേഷന്‍ തുടരാന്‍ സുപ്രിംകോടതി അനുമതി നല്‍കിയത്. ഡീസല്‍ വാഹനങ്ങളുടെ എക്‌സ് ഷോറൂം വിലയുടെ ഒരു ശതമാനം അധിക നികുതിയാണ് ഏര്‍പ്പെടുത്തിയത്.
ഡീലര്‍മാരില്‍ നിന്നും വാഹന നിര്‍മാതാക്കള്‍ ഈടാക്കുന്ന വിലയും സംസ്ഥാന സര്‍ക്കാരിന്റെ നികുതിയും ഉള്‍പ്പെട്ടതാണ് എക്‌സ് ഷോറൂം വില. ഇതിന്റെ ഒരു ശതമാനമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിലേക്ക് അടക്കേണ്ടത്. ഇതിനായി ഒരു പൊതുമേഖലാ ബാങ്കില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങാനും കോടതി നിര്‍ദേശിച്ചു. മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മോഹന്‍ പരസരന്‍ വാഹന നിര്‍മാതാക്കള്‍ക്കായി ഹാജരായി. കഴിഞ്ഞ വര്‍ഷമാണ് 2000 സിസിയില്‍ കൂടുതലുള്ള വലിയ ഡീസല്‍ വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും സുപ്രിംകോടതി നിരോധിച്ചത്. ഇതിനെതിരേ വാഹന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്.
നേരത്തേ ദില്ലിയിലെ ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കിയതിനെതിരേ പ്രമുഖ കാര്‍ കമ്പനികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ടൊയോട്ട, മഹീന്ദ്ര, മെഴ്‌സിഡസ് തുടങ്ങിയ കമ്പനികളാണ് ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക