|    Mar 26 Sun, 2017 1:20 am
FLASH NEWS

‘ഡീസല്‍ വാഹന നിരോധനം: ആക്ഷേപങ്ങള്‍ ബോധ്യപ്പെടുത്താം’

Published : 13th July 2016 | Posted By: SMR

കൊച്ചി: പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഹരിത ട്രൈബ്യൂണലിനെ ബോധ്യപ്പെടുത്താമെന്ന് ഹൈക്കോടതി.
ട്രൈബ്യൂണലിന്റേത് ഇടക്കാല ഉത്തരവായതിനാല്‍ എതിര്‍പ്പുള്ളവര്‍ക്കടക്കം ഇക്കാര്യത്തിലെ നിലപാട് ട്രൈബ്യൂണലിനെ അറിയിക്കാന്‍ അവസരമുണ്ട്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ചിനെ തന്നെ സമീപിക്കാമെന്ന് ആക്ടിങ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ട്രൈബ്യൂണല്‍ ഉത്തരവുമായി ബന്ധപ്പെട്ട് സിംഗിള്‍ബെഞ്ചിന്റെ നടപടികള്‍ നിലവിലുണ്ടെന്നത് ആക്ഷേപങ്ങള്‍ നേരിട്ട് ട്രൈബ്യൂണലിനെ അറിയിക്കുന്നതിനോ ട്രൈബ്യൂണലിന്റെ നടപടികള്‍ക്കോ തടസ്സമാവില്ലെന്നും കോടതി വ്യക്തമാക്കി.

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക