|    May 28 Sun, 2017 1:04 am
FLASH NEWS

ഡീസല്‍ ലഭിച്ചില്ല; മലപ്പുറത്ത് നിന്നുള്ള ആറ് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ മുടങ്ങി

Published : 18th October 2016 | Posted By: Abbasali tf

മലപ്പുറം: ഡീസല്‍ കിട്ടാത്തതിനാല്‍ തിങ്കളാഴ്ച മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള ആറ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. ഞായറാഴ്ച ഇതേ കാരണത്താല്‍ 18 സര്‍വീസുകള്‍ മുടങ്ങിയിരുന്നു. രാവിലെ മുതലുള്ള പ്രധാന സര്‍വീസുകളാണു മുടങ്ങിയവയില്‍ അതികവും. മലപ്പുറം ഡിപ്പോയില്‍ ഡീസല്‍ ടാങ്കില്ലാത്തതിനാല്‍ പൊന്നാനി, നിലമ്പൂര്‍ ഡിപ്പോകളെയാണ് ബസ്സുകള്‍ ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ ഉള്ള ഡീസലിന്റെ അളവ് കുറഞ്ഞതാണ് ക്ഷാമത്തിനു കാരണം. അതിനാല്‍ തന്നെ മലപ്പുറം ഡിപ്പോക്ക് ആവശ്യമുള്ള ഡീസല്‍ കിട്ടിയില്ല. വരും ദിവസങ്ങളിലും ഡീസല്‍ ക്ഷാമവും സര്‍വീസ് മുടക്കവും തുടരുമെന്നാണ് അറിയുന്നത്. മലപ്പുറം സ്റ്റേഷന്റെ കീഴിലുള്ള കോഴിക്കോട്, പാലക്കാട് റൂട്ടിലുള്ള ബസ്സുകള്‍ മറ്റു ഡിപ്പോകളില്‍ നിന്ന് ഡീസലടിക്കുന്നതിനാല്‍ ഈ റൂട്ടിലുള്ള സര്‍വീസുകള്‍ മുടങ്ങിയിട്ടില്ല. മലപ്പുറം-പാലക്കാട്, മലപ്പുറം-വാഴക്കാട്-മെഡിക്കല്‍ കോളജ്, മലപ്പുറം-തിരുവനന്തപുരം, മലപ്പുറം നെടുമ്പാശ്ശേരി, മലപ്പുറം-പാലക്കാട്, മലപ്പുറം-തിരുവനന്തപുരം സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. വരുമാനം കൂടുതലുള്ള സര്‍വീസുകള്‍ മുടങ്ങിയതിനാല്‍ പ്രതിധിന വരുമാനത്തില്‍ കനത്ത നഷ്ടമാണുണ്ടായിട്ടുള്ളത്. ഓയില്‍ കമ്പനികള്‍ക്ക് മുന്‍കൂട്ടി പണം നല്‍കിയാല്‍ മാത്രമേ ഡീസല്‍ നല്‍കുകയുള്ളുവെന്നതാണ് അവസ്ഥ. കഴിഞ്ഞ ശനിയാഴ്ച കെഎസ്ആര്‍ടിസിയില്‍ മുടങ്ങിയ ശമ്പളം നല്‍കിയത് ഇന്ധനത്തിനായി മാറ്റിവച്ച തുകയും ബാങ്ക് ലോണുമെടുത്താണ് 32 കോടി രൂപ ഓയില്‍ കമ്പനികള്‍ക്ക് നല്‍കാനായി വെച്ചതാണ് വകമാറ്റി ശമ്പളമായി നല്‍കിയത്. ഇനിയും ബാക്കിയുള്ള ആനുകൂല്യങ്ങളും പെന്‍ഷനും ജീവനക്കാര്‍ക്ക് നല്‍കേണ്ടി വന്നാല്‍ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയുടെ ആഴം വര്‍ധിക്കും. ഈ മാസം ആറു ശതമാനം ഡിഎ ഇനത്തില്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ടതുണ്ട്. അതുതന്നെ ഒന്നരക്കോടി രൂപ വരും. കാര്യമായ സര്‍ക്കാര്‍ സഹായമില്ലാതെ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടുപോവാന്‍ കഴിയില്ലെന്നാണു ജീവനക്കാര്‍ പറയുന്നത്.മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡീസല്‍ ടാങ്ക് ഇല്ലാത്തത് വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. വൈകീട്ട് ബസ്സുകള്‍ നിലമ്പൂരിലോ പൊന്നാനിയിലോ പോയി ഡീസല്‍ അടിക്കേണ്ട അവസ്ഥയാണുള്ളത്. ഇവിടെയുണ്ടായിരുന്ന ഡീസല്‍ ടാങ്ക് ചോര്‍ച്ച കാരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ടെര്‍മിനല്‍ നിര്‍മാണത്തിനു മണ്ണെടുക്കാന്‍ തുടങ്ങിയതോടെ ഡീസല്‍ ടാങ്കിന്റെ അവശിഷ്ടങ്ങളും ഇല്ലാതായി. മറ്റു ഡിപ്പോകളില്‍ നിന്ന് ഡീസലടിക്കേണ്ടി വരുന്നതു കാരണം വലിയ നഷ്ടമാണു വരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day