ഡീസല്‍ ടാക്സി കാറുകള്‍ക്ക് ഡല്‍ഹിയില്‍ രജിസ്ട്രേഷനില്ല
Published : 11th May 2016 | Posted By: SMR
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡീസല്‍ ടാക്സി കാറുകള്‍ക്ക് പുതിയ രജിസ്ട്രേഷന് അനുവദിക്കില്ലെന്ന് സുപ്രിംകോടതി. അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ഡീസല്‍ കാറുകള്‍ക്ക് കാലാവധി അവസാനിക്കുന്നതുവരെ ഓടാമെന്നും കോടതി വ്യക്തമാക്കി. സമ്മര്‍ദ്ദിത പ്രകൃതിവാതക ഇന്ധനമോ പെട്രോളോ ഉപയോഗിച്ച് ഓടുന്ന ടാക്സി കാറുകള്‍ക്ക് മാത്രമേ ഇനി മുതല്‍ ഡല്‍ഹിയില്‍ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. കേസില്‍ അമിക്കസ്ക്യൂറിയായി നിയമിച്ച അഭിഭാഷകന് ഹരീഷ് സാല്‍വെയുടെ റിപോര്ട്ടനുസരിച്ചാണ് ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.