|    Jul 24 Mon, 2017 2:24 pm

ഡീസല്‍ ക്ഷാമം ; തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരു ടാങ്കര്‍ ലോറി എത്തി

Published : 19th October 2016 | Posted By: Abbasali tf

തിരുവല്ല:  ഡീസല്‍ ക്ഷാമം രൂക്ഷമായ തിരുവല്ല കെഎസആര്‍ടിസി ഡിപ്പോയില്‍ ഒരു ടാങ്കര്‍ ലോറി തിങ്കളാഴ്ച രാത്രി എത്തിയത് ആശ്വാസമായി. ഡിപ്പോയിലെ ബങ്കില്‍ രണ്ട് ടാങ്കുകളിലായി 26000 ലിറ്റര്‍ ഡീസലാണ് സംഭരിക്കാന്‍ കഴിയുക. കഴിഞ്ഞ ദിവസം ടാങ്കില്‍ കേവലം 2000 ലിറ്റര്‍ ഡീസലായി കുറഞ്ഞിരുന്നു.ഇതോടെ മറ്റ് ഡിപ്പോകളിലെ ബസ്സുകള്‍ക്ക് ഇവിടെ നിന്നു ഡീസല്‍ വിതരണം നടന്നിരുന്നില്ല.തിരുവല്ല ഡിപ്പോയിലെ ഷെഡ്യൂളുകള്‍ ഇനി എങ്ങനെ ഓപറേറ്റ് ചെയ്യാന്‍ കഴിയുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് 12000 ലിറ്റര്‍ ഡീസലുമായി ടാങ്കര്‍ ലോറി എത്തിയത്. എന്നിട്ടും ബങ്കിലെ ഒരു ടാങ്ക് പോലും നിറക്കാനായില്ല.ഇന്നലെ തിരുവല്ലയില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണമായി ഓപ്പറേറ്റ് ചെയ്യാന്‍ കഴിഞ്ഞതായി ഡിപ്പോ അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഡീസല്‍ കുറവ് നിമിത്തം പല സര്‍വീസുകളും പരിമിതിപ്പെടുത്തിയതായാണ് അറിയുന്നത്.          അടുത്ത ടാങ്കര്‍ ലോറി എത്തും വരെ ഈ നില തുടരാനാണ് സാധ്യത. മറ്റ് ഡിപ്പോകളിലെ ബസ്സുകള്‍ക്ക് ഡീസല്‍ നല്‍കാന്‍ മടിക്കുന്ന സമീപനമാണ് ഇന്നലെയും അധികൃതര്‍ സ്വീകരിച്ചതെന്നും അറിയുന്നു. ഡീസലിനു വേണ്ടി തിരുവല്ല ഡിപ്പോയെ ആശ്രയിച്ചു വന്ന മല്ലപ്പള്ളി, എടത്വാ ഡിപ്പോകളിലെ ബസ്സുകളാണ് ഇതുമൂലം ദുരിതത്തിലായിട്ടുള്ളത്.ഈ ഡിപ്പോകളിലെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുള്ളതായി യാത്രക്കാരും പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക