|    Jan 20 Fri, 2017 11:23 am
FLASH NEWS

ഡീസല്‍ക്ഷാമം: ട്രാന്‍. സര്‍വീസുകള്‍ ഭാഗികമായി മുടങ്ങി

Published : 19th October 2016 | Posted By: Abbasali tf

മാനന്തവാടി: ഡീസല്‍ക്ഷാമത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയില്‍ സര്‍വീസുകള്‍ ഭാഗികമായി മുടങ്ങി. തിങ്കളാഴ്ച രാത്രി 1,000 ലിറ്റര്‍ ഡീസല്‍ മാത്രമാണ് ഡിപ്പോയിലുണ്ടായിരുന്നത്. ഈ ഡീസല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കു വേണ്ടി മാറ്റിവച്ചതായിരുന്നു. ഇതു തീര്‍ന്നതോടെയാണ് സര്‍വീസുകള്‍ ഇന്നലെ രാവിലെ മുടങ്ങിയത്. 20ഓളം സര്‍വീസുകളാണ് മുടങ്ങിയത്. രാജധാനി, ടിടി തുടങ്ങിയ ദീര്‍ഘദൂര സര്‍വീസുകളും മാനന്തവാടി കുട്ട സര്‍വീസുകളും ഗ്രാമീണ സര്‍വീസുകളുമാണ് രാവിലെ മുടങ്ങിയത്. രാവിലെ ആരംഭിച്ച ഗ്രാമീണ സര്‍വീസുകള്‍ ആദ്യ ഷെഡ്യുള്‍ പൂര്‍ത്തിയാക്കിയ തോടെ നിര്‍ത്തിവച്ചു. പത്തോടെ ഡീസല്‍ എത്തിച്ചാണ് ഭാഗികമായി പുനരാരംഭിച്ചത്. 62 സര്‍വീസുകളാണ് മാനന്തവാടി ഡിപ്പോയില്‍ നിന്ന് ഓപറേറ്റ് ചെയ്യുന്നത്. ഇതിനാവശ്യമായ 9,000 ലിറ്റര്‍ ഡീസല്‍ മാത്രമാണ് ഇന്നലെ എത്തിയത്. രാത്രി കൂടുതല്‍ ഡീസല്‍ എത്തിയില്ലെങ്കില്‍ ഇന്നും സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക