|    Jun 23 Sat, 2018 4:00 am
FLASH NEWS

ഡീസലില്ല; കെഎസ്ആര്‍ടിസിസര്‍വീസ് മുടങ്ങി

Published : 25th January 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയെ തുടര്‍ന്ന് സ്വകാര്യബസ് സമരദിനത്തില്‍പോലും പൂര്‍ണമായി സര്‍വീസ് നടത്താനാവാതെ കെഎസ്ആര്‍ടിസി. ഡീസല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് സര്‍വീസുകള്‍ മുടങ്ങിയത്. ഇതോടെ യാത്രക്കാര്‍ വലഞ്ഞു. ചില ദീര്‍ഘദൂര ബസ്സുകളടക്കം 20ഓളം സര്‍വീസുകളാണ് മുടങ്ങിയത്. സ്വകാര്യബസ് പണിമുടക്ക് കൂടിയായതിനാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയത് യാത്രക്കാരെ ഏറെ വലച്ചു. ഗ്രാമീണമേഖലയിലേക്കുള്ള സര്‍വീസുകളാണ് മുടങ്ങിയതില്‍ ഏറെ. സുല്‍ത്താന്‍ ബത്തേരി-കോഴിക്കോട്, മാനന്തവാടി, ഗുണ്ടല്‍പേട്ട, അയ്യംകൊല്ലി, താളൂര്‍, പാട്ടവയല്‍, അമ്പലവയല്‍, മേപ്പാടി, പുല്‍പ്പള്ളി റൂട്ടുകളിലെ സര്‍വീസ് റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ധനം എത്താത്തിനു കാരണമെന്നാണ് അറിയുന്നത്. സര്‍വീസ് നടത്തുന്നതിനാവശ്യമായ ഇന്ധനം പുറത്തുനിന്ന് അടിക്കുന്നതിനോ നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകളില്‍ നിന്ന് ഊറ്റുന്നതിനോ അനുമതി ലഭിക്കാത്തതാണ് സ്വകാര്യ ബസ് സമരദിനത്തില്‍ പോലും സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമായത്. മാനേജ്‌മെന്റിന്റെ ഇത്തരം നടപടിയെക്കുറിച്ച് മന്ത്രിതല അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss