|    Dec 11 Tue, 2018 10:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡീസലിലെ മായം: കോടതിക്ക് ആശങ്ക

Published : 27th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡീസലില്‍ വന്‍തോതില്‍ മായം ചേര്‍ക്കുന്നതിലും സബ്‌സിഡി മണ്ണെണ്ണ വെട്ടിക്കുറയ്ക്കുന്നതിലും സുപ്രിംകോടതിക്ക് ആശങ്ക. അതീവശക്തിമാന്‍മാരാണ് പെട്രോള്‍ പമ്പ് ഉടമകളെന്നു ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ ദേവേന്ദ്ര എന്ന മുകേഷ് അഗര്‍വാളിനെതിരേ അന്വേഷണം നടത്താന്‍ പെട്രോളിയം മന്ത്രാലയത്തിനു നിര്‍ദേശം നല്‍കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ബിനാമി പേരുകളില്‍ അഗര്‍വാള്‍ നടത്തുന്ന പെട്രോള്‍ പമ്പുകളില്‍ ഡീസലില്‍ മായം ചേര്‍ക്കുന്നുവെന്നാരോപിച്ച് മുന്‍ എംപിയും ബിഎസ്പി നേതാവുമായ സീമാ ഉപാധ്യായയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss