|    Jul 20 Fri, 2018 6:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡി സിനിമാസ് : ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപോര്‍ട്ട്

Published : 23rd September 2017 | Posted By: fsq

 

തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ നിര്‍മാണം നടത്താന്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപോര്‍ട്ട്. തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയാണ് റിപോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. ഭൂമി കൈയേറിയാണ് ദിലീപ് ചാലക്കുടിയില്‍ ഡി സിനിമാസ് തിയേറ്റര്‍ നിര്‍മിച്ചതെന്ന പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായത്. ഈ വിഷയത്തില്‍ മുന്‍ കലക്ടര്‍ എം എസ് ജയയുടെ നടപടികള്‍ നിയമപരമായിരുന്നുവെന്നും വിജിലന്‍സ് വ്യക്തമാക്കി. റവന്യൂ രേഖകള്‍ പരിശോധിച്ചതിനുശേഷമാണ് മുന്‍ കലക്ടര്‍ അപാകതയില്ലെന്ന് കണ്ടെത്തി അനുകൂല നിലപാടെടുത്തത്. കേസ് വിജിലന്‍സ് കോടതി 27ന് വീണ്ടും പരിഗണിക്കും. ഭൂമി കൈയേറിയിട്ടുണ്ടെന്ന പരാതിയില്‍ നേരത്തെ റവന്യൂ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഭൂമി അളന്നപ്പോഴും കൈയേറ്റം നടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss