|    Oct 19 Thu, 2017 5:47 am
FLASH NEWS

ഡി-സിനിമാസ് ഭൂമിപ്രശ്‌നം: ജില്ലാ കലക്ടര്‍ തെളിവെടുത്തു

Published : 11th August 2017 | Posted By: fsq

 

തൃശൂര്‍: ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി സംബന്ധിച്ച തെളിവെടുപ്പ് കലക്‌ട്രേറ്റില്‍ നടന്നു. ലാന്റ് റവന്യു കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്റെ സാന്നിധ്യത്തില്‍ തെളിവെടുപ്പു നടന്നത്.സര്‍ക്കാര്‍ ഭൂമിയിലാണ് ഡി സിനിമാസ് നിര്‍മ്മിച്ചതെന്ന് കാട്ടി കെ സി സന്തോഷ് ലാന്റ് റവന്യു കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് തെളിവെടുപ്പ്. ഡി സിനിമാസിനെ പ്രതിനിധീകരിച്ച് റിട്ട. തഹസില്‍ദാര്‍ കെ രാമന്‍ ഹാജരായി. ഇരുകക്ഷികള്‍ക്കും പുറമെ ജില്ലാ സര്‍വ്വെ സൂപ്രണ്ട് ആര്‍ ബാബു, ചാലക്കുടി ലാന്റ് റവന്യു തഹസില്‍ദാര്‍ വി സി ലൈല, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ് ബിന്ദു, ലോ ഓഫിസര്‍ ഷൈമോള്‍ സി വാസു പങ്കെടുത്തു. ഭൂമി സംബന്ധിച്ച തെളിവുകള്‍ ഇരുകക്ഷികളും കലക്ടര്‍ക്ക്് മുമ്പാകെ സമര്‍പ്പിച്ചു. ഡി സിനിമാസിന് വായ്പ നല്‍കിയ ഫെഡറല്‍ബാങ്ക് പ്രതിനിധികളും തെളിവെടുപ്പില്‍ ഹാജരായി. കൂടുതല്‍ രേഖകള്‍ ഹാജരാക്കാനും തുടര്‍വാദത്തിനും സമയം വേണമെന്ന കക്ഷികളുടെ ആവശ്യത്തെ തുടര്‍ന്ന് ആഗസ്റ്റ് 24ന് ജില്ലാ കലക്ടര്‍ വീണ്ടും തെളിവെടുപ്പ് നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക